പാടത്ത് കരനെല്ലിൽ ഒരു ടൊവിനോ തോമസ്; ഡാവിഞ്ചി സുരേഷ് തീർത്ത വിസ്മയം; വിഡിയോ

ഫിലിം ഡസ്ക്
Sunday, August 9, 2020

തെങ്ങും മരങ്ങളുമായി പച്ച വിരിച്ച് നിൽക്കുന്ന പ്രദേശത്ത് വിരിഞ്ഞു നിൽക്കുന്ന നടൻ ടൊവിനോ തോമസ്. പ്രശസ്ത ശിൽപി ഡാവിഞ്ചി സുരേഷാണ് കരനെല്ലുകൊണ്ട് കൃഷിയിടത്തിൽ ടൊവിനോയെ വരച്ചത്. കഴിമ്പ്രം ബീച്ചിനടുത്ത് പതിമൂന്നാം വാർഡിൽ കാർഷിക കൂട്ടായ്മ നടത്തുന്ന കൃഷി സ്ഥലത്ത്  ഒരു ദിവസം കൊണ്ടാണ് പ്രകൃതിയോട് ചേർന്നു നിൽക്കുന്ന ചിത്രം പൂർത്തിയാക്കിയത്. ഇതിന്റെ നിർമാണ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

‘വ്യത്യസ്ത മീഡിയങ്ങളിൽ ചിത്രങ്ങളും ശില്പങ്ങളും രചിക്കുന്ന അന്വഷണയാത്രയിൽ ആണ് നെല്ല് കൊണ്ടും ചിത്രം സാധ്യമാക്കാനുള്ള ശ്രമം. തുടങ്ങിയത് പ്രളയ സമയത്തെ സേവനങ്ങൾ കൊണ്ട് ജനഹൃദയങ്ങളിൽ കുടിയേറിയ സിനിമാ താരം ടോവിനോ തോമസ് ആണ് ഈ ചിത്രത്തിലെ താരം. ഒറ്റ ദിവസം കൊണ്ടാണ് ചിത്രം തീർത്തത്.

ഹെലിക്യാം വ്യൂവിലൂടെ മാത്രം കാണാവുന്നതാണ് ചിത്രം. ക്യാമറയിൽ പകർത്തിയ സിംബാദും ചാച്ചനും സഹായിയായി രാകേഷ് പള്ളത്തും കാർഷിക കൂട്ടായ്മയിലെ സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു’- തന്റെ സൃഷ്ടി പങ്കുവെച്ച് ഡാവിഞ്ചി സുരേഷ് കുറിച്ചു.

സുരേഷിന് നന്ദി പറഞ്ഞുകൊണ്ട് നടൻ ടോവിനോ തോമസ് എത്തി. പോസ്റ്റ് പങ്കുവെച്ചാണ് നന്ദി കുറിച്ചത്. അതിന് പിന്നാലെയാണ് ചിത്രം നിർമിക്കുന്നതിന്റെ അണിയറ ദൃശ്യങ്ങൾ ഡാവിഞ്ചി സുരേഷ് പങ്കുവെച്ചത്. ദിവസങ്ങൾക്ക് മുൻപ് മരത്തടികൊണ്ട് പൃഥ്വിരാജിനെ ഉണ്ടാക്കി ഡാവിഞ്ചി സുരേഷ് അമ്പരപ്പിച്ചിരുന്നു.

×