New Update
ആനദിനത്തില്‍ ആനകളുടെ കൂട്ടയോട്ടത്തിന് ഒപ്പം എന്ന ആമുഖത്തോടെ സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
പ്രതിദിനം ശരാശരി 50 ആനകള്‍ വേട്ടയാടലിന് വിധേയമാകുന്നതായി സുശാന്ത ഐഎഫ്എസ് ഓര്‍മ്മിപ്പിച്ചു. ആനകളുടെ സസൈ്വര്യവിഹാരത്തിന് ആനക്കൊമ്പിന് 'നോ' പറയാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Running to be part of world elephants day celebrations😎
— Susanta Nanda (@susantananda3) August 12, 2020
With 50 elephants estimated to be vulnerable to poaching every day, say no to ivory for this majestic giants to roam forever.. pic.twitter.com/JHt0rZwGkk
പുഴ കടന്ന് കൂട്ടമായി ആനകള്‍ ഓടുന്നതാണ് വീഡിയോയിലുളളത്. നൂറു കണക്കിന് ആനകളെ ദൃശ്യത്തില്‍ കാണാം. വീഡിയോ കണ്ടാല്‍ ആദ്യം എത്താനുളള മത്സരം എന്ന് തോന്നാം.
Preparing for tomorrow’s world elephants day.. pic.twitter.com/JdUyq2G957
— Susanta Nanda (@susantananda3) August 11, 2020
ഇതിന് പുറമേ ആനദിനത്തോടനുബന്ധിച്ച് ഒരു കുട്ടിയാനയുടെ കുസൃതികളും സുശാന്ത നന്ദ പങ്കുവെച്ചിട്ടുണ്ട്. പഴക്കുലകള്‍ തളളിനീക്കുന്ന കുട്ടിയാനയുടെ കുസൃതിയാണ് വീഡിയോയിലുളളത്.