New Update
ഇത്തവണയും കാലവര്‍ഷത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെളളപ്പൊക്കം രൂക്ഷമാണ്. അസം, ബിഹാര്‍ എന്നി സംസ്ഥാനങ്ങള്‍ വലിയതോതിലുളള പ്രളയക്കെടുതിയാണ് നേരിട്ടത്. ഇപ്പോള്‍ വെളളം പൊങ്ങിയ തെരുവിലൂടെ ബൈക്ക് ഓടിക്കുന്ന യുവാക്കളുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണാണ് വീഡിയോ പങ്കുവെച്ചത്. ജനങ്ങളുടെ സാമാന്യബോധത്തെ പോലും അമ്പരിപ്പിക്കുന്നതാണ് വീഡിയോ. സാധാരണയായി ബൈക്കിന്റെ പുകക്കുഴലിന് മുകളില്‍ വെളളം ഉയര്‍ന്നാല്‍ ആരും വാഹനം ഓടിക്കുന്നത് പതിവല്ല. വാഹനത്തിന് തകരാര്‍ സംഭവിക്കാന്‍ ഇത് ഇടയാക്കും എന്നതാണ് ഇതിന് കാരണം. എന്നാല്‍ കഴുത്ത് വരെ വെളളം ഉയര്‍ന്നിട്ടും ബൈക്ക് ഓടിച്ച് പോകുന്ന രണ്ടു ചെറുപ്പക്കാരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ബൈക്ക് പൂര്‍ണമായി വെളളത്തില്‍ മുങ്ങിയിരിക്കുന്നത് കാണാം. ഇതൊന്നും കൂസാതെ വാഹനവുമായി മുന്നോട്ടുപോകുകയാണ് യുവാക്കള്‍. അവരുടെ മുഖത്ത് നിന്ന് സാഹസികതയുടെ ആവേശം വായിച്ചെടുക്കാന്‍ സാധിക്കും.
Have never seen before !!
— Awanish Sharan 🇮🇳 (@AwanishSharan) August 11, 2020
‘Jugaad’ at it's best.😀👌👍
VC: SM
(It may be dangerous to try) pic.twitter.com/sTP0BYvpnL
വെളളത്തിലും ഓടിക്കാന്‍ കഴിയുന്നവിധം ബൈക്കില്‍ വേണ്ട പരിഷ്‌കാരങ്ങള്‍ വരുത്തിയ ശേഷമാണ് ചെറുപ്പക്കാര്‍ വാഹനം ഓടിച്ചത്. അസമില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍ എന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.
എന്നാല്‍ ഇത്തരം സാഹസികതകള്‍ക്ക് ആരും മുതിരരുതെന്നും അവനീഷ് ശരണ്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരത്തില്‍ വാഹനത്തില്‍ മോഡിഫിക്കേഷന്‍ വരുത്തി വെളളത്തില്‍ ഇറക്കുന്നത് അപകടകരമാണെന്നും അവനീഷ് ശരണ്‍ പറയുന്നു.