‘കുത്തൊഴുക്കില്‍പ്പെട്ട് ഒലിച്ചുപോയി, ചെടിയില്‍ പിടിച്ചുക്കിടന്ന് യുവാവിനെ രക്ഷിക്കുന്ന വ്യോമസേന’; വീഡിയോ പുറത്ത്

New Update

റായ്പൂര്‍: കനത്തമഴയില്‍ അണക്കെട്ടിലേക്കുളള കുത്തൊഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷിക്കുന്ന വീഡിയോ പുറത്ത്. വ്യോമസേന ഹെലികോപ്റ്റര്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്.

Advertisment

publive-image

ഛത്തീസ്ഗഡില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. ഛത്തീസ്ഗഡില്‍ കനത്തമഴയാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും കനത്തമഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ മഴ പെയ്യുന്നതിനിടെ കുത്തൊഴുക്കില്‍ കുടുങ്ങിപ്പോയ യുവാവിനെ രക്ഷിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ബിലാസ്പൂരിലെ ഖുത്ത്ഘട്ട് ഡാമില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. കുത്തൊഴുക്കില്‍പ്പെട്ട് ഒലിച്ചുപ്പോയ യുവാവ് ഒരു ചെടിയില്‍ തൂങ്ങിക്കിടക്കുകയാണ്. വ്യോമസേന ഹെലികോപ്റ്റര്‍ എത്തി ഇദ്ദേഹത്തിന് കയറിട്ട് കൊടുത്ത് മുകളിലേക്ക് ഉയര്‍ത്തി രക്ഷിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്. ഡാമിലേക്ക് കുത്തിയൊലിച്ച്‌ വെളളം ഒഴുകുന്നതും ദൃശ്യങ്ങളില്‍ കാണാം.

all video news viral video
Advertisment