വ്യക്തി വൈരാഗ്യം; ജ്വല്ലറി ഉടമയെ പട്ടാപ്പകല്‍ ജ്വല്ലറിക്കകത്ത് കയറി ബന്ധു ജീവനോടെ കത്തിച്ചു, സംഭവം യുപിയില്‍

New Update

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പട്ടാപ്പകല്‍ ജ്വല്ലറി ഉടമയെ ബന്ധു ജീവനോടെ കത്തിച്ചു. വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് പിന്നിലാണെന്ന് സൂചന. സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

Advertisment

publive-image

പ്രാദേശിക ജ്വല്ലറി ഉടമയായ രാകേഷ് വര്‍മ്മയെയാണ് ജീവനോടെ കത്തിച്ചത്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ജ്വല്ലറിക്കകത്ത് കയറി ബന്ധുവായ റോബിന്‍ തീ കൊളുത്തുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ആഗ്രയിലെ  ആശുപത്രിയിലേക്ക് മാറ്റി. ബന്ധുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു

ആംആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് ആണ് ക്രൂരകൃത്യത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.  ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. യുപി സര്‍ക്കാരിനെതിരെ മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉള്‍പ്പടെ പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തി.

https://twitter.com/i/status/1295724493940428814

ബിജെപി ഭരണത്തില്‍ സംസ്ഥാനത്ത ഒട്ടാകെ കുറ്റകൃത്യങ്ങള്‍ പെരുകയാണെന്നും ഇത് അവസാനിപ്പിക്കാനുളള് നടപടികള്‍ സ്വീകരിക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു. സര്‍ക്കാരിന്റെ നേതൃത്വം തെറ്റായ കൈകളിലാണ് എന്നതാണ് ജ്വല്ലറി ഉടമയെ ജീവനോടെ കത്തിച്ച സംഭവമെന്ന് അഖിലേഷ് യാദവ് ട്വിറ്ററില്‍ കുറിച്ചു

all video news viral video
Advertisment