വെള്ളപ്പാച്ചിലില്‍ കൃഷ്ണമൃഗങ്ങള്‍ ഒഴുകിപ്പോയി ; നിലയില്ലാക്കയത്തില്‍ മുങ്ങിത്താണു ; രക്ഷകരായി വനംവകുപ്പും നാട്ടുകാരും

New Update

ഹൈദരാബാദ്: കനത്ത മഴയെത്തുടര്‍ന്നുള്ള വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയ കൃഷ്ണ മൃഗങ്ങളെ രക്ഷിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും മല്‍സ്യത്തൊഴിലാളികളും നടത്തിയ സമയോചിത ഇടപെടൽ മൂലമാണ് ഈ മിണ്ടാപ്രാണികള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടിയത്.

Advertisment

publive-image

തെലങ്കാനയിലെ നന്ദിപേട്ട് മണ്ഡല്‍ ജില്ലയിലാണ് സംഭവം. കഴിഞ്ഞദിവസങ്ങളിലെ കനത്ത മഴെയത്തുടര്‍ന്ന് പ്രദേശത്ത് നദികളും തോടുകളുമെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. താഴ്ന്നപ്രദേശങ്ങളില്‍  വെള്ളപ്പൊക്കം രൂക്ഷമായിരുന്നു. ശ്രീരാം സാഗര്‍ പ്രോജക്ട് റിസര്‍വോയറിലേക്ക് നീരൊഴുക്ക് വര്‍ധിച്ചിരുന്നു.

ഇതിനിടെ നദിയിലെ വിവിധ ഭാഗങ്ങളിലായി കൃഷ്ണമൃഗങ്ങള്‍ വെള്ളപ്പാച്ചിലില്‍ പെട്ടുപോകുകയായിരുന്നു. അഞ്ചോളം കൃഷ്ണമൃഗങ്ങള്‍ ഒഴുകിപ്പോകുന്നതായി കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ വിവരം നിസാമാബാദ് ജില്ലാ വനംവകുപ്പ് അധികൃതരെ അറിയിച്ചു.

https://twitter.com/i/status/1296281509939146753

തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്തെ മല്‍സ്യത്തൊഴിലാളികളും കൂടി ബോട്ടില്‍ വല വിരിച്ച്് കൃഷ്ണമൃഗങ്ങളെ രക്ഷിക്കുകയായിരുന്നു. സുരക്ഷിതമായി കരക്കെത്തിച്ച ഇവയെ വെള്ളപ്പൊക്കം ബാധിക്കാത്ത മേഖലയില്‍ കൊണ്ടുപോയി തുറന്നുവിട്ടു.

all video news viral video
Advertisment