ഫ്ലാറ്റിലേക്ക് കയറ്റിയില്ല, സെക്യൂരിറ്റി ജീവനക്കാരനെ 'കയ്യേറ്റം' ചെയ്ത് യുവതി ( വീഡിയോ)

New Update

ഹൈദരാബാദ്: അനുവാദമില്ലാതെ അകത്തുകയറാന്‍ ശ്രമിച്ചത് തടഞ്ഞ സുരക്ഷാ ജീവനക്കാരനെ യുവതി കയ്യേറ്റം ചെയ്തു. ഹൈദരാബാദിലെ ചന്ദര്‍നഗറിലെ ശ്രീ റെസിഡന്‍സി അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. വാച്ച്മാനെ യുവതി ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Advertisment

publive-image

ഫ്ലാറ്റ് ഉടമകളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വാച്ച്മാന്‍ യുവതിയെ തടഞ്ഞത്. അനുവാദമില്ലാതെ കടത്തിവിടരുതെന്നാണ് തനിക്ക് നിര്‍ദേശം ലഭിച്ചതെന്ന് യുവതിയെ തടഞ്ഞു കൊണ്ട് സെക്യൂരിറ്റി ജീവനക്കാരന്‍ അറിയിച്ചു. ഇതുകേട്ട് പ്രകോപിതയായ യുവതി വാച്ച്മാനെ അടിക്കുകയും തൊഴിക്കുകയും ചെയ്തു.

മര്‍ദ്ദനത്തെത്തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദര്‍നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

all video news viral video
Advertisment