New Update
ഐപിഎല്‍ ആവേശത്തിലേക്ക് ആരാധകര്‍ എത്തുമ്പോഴും കോവിഡ് കാലത്തെ കുറിച്ച് ഓര്‍മിപ്പിച്ച് ചെന്നൈ സുപ്പര്‍ കിങ്‌സ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. തമിഴില്‍ സംസാരിച്ചാണ് സൂപ്പര്‍ കിങ്‌സ് ആരാധകരുടെ അടുത്തേക്ക് ഹര്‍ഭജന്‍ വരുന്നത്.
ആവശ്യമുണ്ടെങ്കില്‍ മാത്രം വീട് വിട്ട് പുറത്തേക്ക് ഇറങ്ങൂ, മാസ്‌ക് ധരിക്കൂ എന്നാണ് തമിഴില്‍ ഹര്‍ഭജന്‍ സിങ് പറയുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണ് വീഡിയോ പങ്കുവെച്ചത്.
"Vanakkam Chennai. Step out of your home only if absolutely necessary. Mask podu!" @harbhajan_singh with the need-of-the-hour message. #WhistlePodu @chennaipolice_ 🦁💛 pic.twitter.com/zL6kin2y4C
— Chennai Super Kings (@ChennaiIPL) August 26, 2020
യുഎഇയിലേക്ക് പറന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഒപ്പം ഹര്‍ഭജന്‍ സിങ് ഉണ്ടായിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഹര്‍ഭജന്‍ യാത്ര വൈകിപ്പിക്കുകയായിരുന്നു. അമ്മയുടെ ആരോഗ്യനിലയിലെ ആശങ്കയെ തുടര്‍ന്നാണ് ഹര്‍ഭജന്‍ യുഎഇയിലേക്കുള്ള യാത്ര മാറ്റി വെച്ചത് എന്നാണ് സൂചന.