ഉത്തരാഖണ്ഡില്‍ കനത്തമഴ; മണ്ണിടിച്ചിലില്‍ ബദരീനാഥ് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു

New Update

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്തമഴയെ തുടര്‍ന്ന് വീണ്ടും മണ്ണിടിച്ചില്‍. ബദരീനാഥ് ദേശീയ പാതയില്‍ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു. കഴിഞ്ഞ 17 മണിക്കൂറായി ഈ ഹൈവേയിലൂടെയുളള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

Advertisment

publive-image

ചമോലി പുര്‍സാദി മേഖലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ലംബാഗര്‍ പ്രദേശത്താണ് കനത്തമഴയെ തുടര്‍ന്ന് മലയിടിഞ്ഞ് റോഡിലേക്ക് പതിച്ചത്. ഹൈവേയില്‍ ഗതാഗതം പുനഃസ്ഥാപിക്കാനുളള തീവ്രശ്രമത്തിലാണ് നാഷണല്‍ ഹൈവേ ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍.

കഴിഞ്ഞ ദിവസവും ബദരീനാഥ് പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. അന്നും വാഹന ഗതാഗതം തടസ്സപ്പട്ടിരുന്നു.

all video news viral video
Advertisment