സ്ത്രീയുടെ വായിലൂടെ പുറത്തെടുത്തത് നാലടിയോളം നീളമുളള പാമ്പിനെ; ഞെട്ടിത്തരിച്ച് നഴ്‌സ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

റഷ്യന്‍ വനിതയുടെ വായിലൂടെ നാലടിയോളം നീളമുളള പാമ്പിനെ പുറത്തെടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.പുറത്തെടുത്ത പാമ്പിന് ജീവനുണ്ടോ എന്നത് ദൃശ്യത്തില്‍ നിന്നും വ്യക്തമല്ല.

Advertisment

publive-image

റഷ്യ ഡാജെസ്റ്റനിലെ ലെവാഷി എന്ന മലയോര ഗ്രാമത്തില്‍നിന്നുള്ള സ്ത്രീയാണ് ദൃശ്യത്തിലുള്ളത്. ഉറങ്ങുന്നതിനിടെയാണ് പാമ്പ് വായിലൂടെ അകത്ത് കടന്നത്. അസ്വസ്ഥത തോന്നിയ ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പാമ്പുകള്‍ ഏറെയുള്ള പ്രദേശമായതിനാല്‍ വീടിനു പുറത്ത് ജനങ്ങള്‍ കിടന്നുറങ്ങരുതെന്ന് ഗ്രാമത്തിലുള്ളവര്‍ക്ക് നിര്‍ദ്ദേശമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ നിര്‍ദ്ദേശം ലംഘിച്ച് ഇവര്‍ വീടിനു പുറത്ത് ഉറങ്ങിയ സമയത്താണ് സംഭവം.

ശസ്ത്രക്രിയയില്‍ സഹായിക്കാനെത്തിയ നേഴ്‌സ് പാമ്പിന്റെ വലുപ്പം കണ്ട്  ഞെട്ടി പിന്നിലേക്കു മാറുന്നത് വീഡിയോയില്‍ കാണാം. ഏത് വിഭാത്തില്‍പ്പെട്ട പാമ്പ് ആണെന്നോ എത്ര ദിവസങ്ങളായി അത് സ്ത്രീയുടെ ശരീരത്തിനുള്ളിലുണ്ടായിരുന്നു എന്നോ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമല്ല.

viral video all video news
Advertisment