കാട്ടാനയുടെ പിടിയിൽ നിന്നു അദ്ഭുതകരമായി രക്ഷപെട്ട യുവാവ്; ഭയപ്പെടുത്തുന്ന ദൃശ്യം! 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കാട്ടാനയുടെ പിടിയിൽ നിന്നും തലനാരിഴയ്ക്കു രക്ഷപെട്ട യുവാവിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ആഫ്രിക്കയിലെവിടെയോ നടന്ന സംഭവത്തിന്റെ ദൃശ്യമാണിത്. സൈക്കിളിൽ കടന്നു പോവുകയായിരുന്ന യുവാവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. പിന്നാലെ എത്തിയവർ ബഹളമുണ്ടാക്കി ആനയുടെ ശ്രദ്ധതിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

Advertisment

publive-image

സൈക്കിളുമായി ആനയുടെ കാൽച്ചുവട്ടിൽ കിടക്കുന്ന യുവാവിനെ ദൃശ്യത്തിൽ കാണാം. തുമ്പിക്കൈകൊണ്ട് വീണു കിടക്കുന്ന യുവാവിനെ മണത്തു നോക്കിയ ആന സമീപത്തുകിടന്ന സൈക്കിളെടുത്ത് നിലത്തടിച്ചു. വീണ്ടും യുവാവിലേക്ക് ശ്രദ്ധതിരിച്ച ആന അയാളെ തുമ്പിക്കൈകൊണ്ട് തട്ടിനീക്കി. ഈ സമയമത്രയും സമീപത്തുണ്ടായിരുന്ന ആളുകൾ ബഹളം കൂട്ടുന്നുണ്ടായിരുന്നു.

ആളുകളുടെ നിർദേശമനുസരിച്ച് ആന തുമ്പിക്കൈകൊണ്ട് തട്ടി നീക്കിയപ്പോൾ യുവാവ് ഉരുണ്ടുമാറി അവിടെ നിന്നും എഴുന്നേറ്റോടി രക്ഷപെടുകയായിരുന്നു. തലനാരിലയ്ക്കാണ് ആനയുടെ ആക്രമണത്തിൽ നിന്നും ഇയാൾ രക്ഷപെട്ടത്.

യുവാവ് മാറിയതും ആന അവിടെ കിടന്ന സൈക്കിൾ തുമ്പിക്കൈയിൽ ഉയർത്തിയെടുത്ത് കാട്ടിലേക്ക് മറഞ്ഞു. ഐഎഫ്എസ് ഉദ്യോഗസ്ഥനായി വിരമിച്ച ദിഗ്‌വിജയ സിങ് ഖാതിയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

all video news viral video
Advertisment