കുത്തിയൊഴുകുന്ന പുഴയില്‍ പാറകള്‍ക്കിടയില്‍ കാല്‍ കുടുങ്ങി, അഞ്ചു വയസുകാരനെ അതി സാഹസികമായി രക്ഷപ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഭുവനേശ്വര്‍: നദിയില്‍ പാറകള്‍ക്കിടയിലുളള വിടവില്‍ കുടുങ്ങിയ അഞ്ചു വയസുകാരനെ അതി സാഹസികമായി രക്ഷപ്പെടുത്തി. കനത്തമഴയില്‍ കുത്തിയൊഴുകുന്ന പുഴയില്‍ ഏറെ പ്രയാസപ്പെട്ടാണ് കുട്ടിയെ രക്ഷിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

Advertisment

publive-image

ഒഡീഷയിലെ ബൗധ് ജില്ലയിലാണ് സംഭവം. നദിയിലെ പാറകള്‍ക്കിടയിലുളള വിടവില്‍ കാല്‍ കുടുങ്ങിയ കുട്ടിക്ക് പുറത്ത് കടക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

പുഴയിലെ കുത്തൊഴുക്കിനെ തുടര്‍ന്ന് രക്ഷാ സംഘത്തിന് അവിടെ എത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടതായി വന്നു.മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കുട്ടിയെ രക്ഷിച്ചത്. പ്രഥമ ചികിത്സയ്ക്കായി കുട്ടിയെ കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു.

all video news viral video
Advertisment