വിജയവാഡയ്ക്ക് സമീപമുളള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പൊട്ടിത്തെറി; അച്ഛനും മകനും മരിച്ചു, സംഭവത്തില്‍ ദുരൂഹത

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

വിജയവാഡ: വിജയവാഡയ്ക്ക് സമീപമുളള കൃഷ്ണ ജില്ലയില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പൊട്ടിത്തെറി. അപകടത്തില്‍ അച്ഛനും മകനും ജീവന്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്ലൈവുഡ് ഫാക്ടറിക്ക് പുറത്ത് അച്ഛനും മകനും ചേര്‍ന്ന് ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്.

Advertisment

publive-image

മുന്‍പ് രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന തകരപാത്രങ്ങള്‍ എടുക്കുന്നതിനിടെ പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.  സംഭവ സ്ഥലത്ത് നിന്ന് രാസവസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കോട്ടേശ്വര റാവു, മകന്‍ ചിന്ന റാവു എന്നിവരാണ് മരിച്ചത്. പൊട്ടിത്തെറിയില്‍ ഒരാളുടെ മൃതദേഹം തകര കൊണ്ടുളള മേല്‍ക്കൂരയിലേക്ക് തെറിച്ചുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.

അന്വേഷണത്തിലാണെന്ന് ഗണ്ണാവരം പൊലീസ് അറിയിച്ചു. പൊട്ടിത്തെറിക്ക് കാരണമാകുന്ന പദാര്‍ത്ഥങ്ങളുടെ സാന്നിധ്യമാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

all video news viral video
Advertisment