വൈൻഗ്ലാസിൽ പിടിമുറുക്കിയപ്പോൾ മുത്തശ്ശി പേരക്കുട്ടിയെ കൈവിട്ടു, നിലത്തുവീണ് കുഞ്ഞ്; വിഡിയോ

New Update

മൂന്ന് സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സമൂ​ഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു മുത്തശ്ശിയും പേരക്കുട്ടിയും ഒന്നിച്ചുള്ള രം​ഗങ്ങളാണ് വിഡിയോയിലുള്ളത്. പേരക്കുട്ടിയെയും മേശപ്പുറത്തിരിക്കുന്ന വൈൻഗ്ലാസും ഒന്നിച്ച് കൈകാര്യം ചെയ്യാൻ പാടുപെടുകയാണ് മുത്തശ്ശി.

Advertisment

വൈൻ ഗ്ലാസും പിടിച്ച് മേശക്കരികിൽ നിന്ന് കളിക്കുകയാണ് കുഞ്ഞ്. മുത്തശ്ശിയാകട്ടെ ഒരു കൈകൊണ്ട് കുഞ്ഞിനെയും മറു​കൈയിൽ ​ഗ്ലാസും പിടിച്ചിരിക്കുകയാണ്. ഇതിനിടയിൽ കുഞ്ഞിന്റെ കൈതട്ടി ​ഗ്ലാസ് താഴെവീഴുകയും ഉടൻ മുത്തശ്ശി അത് തടയാൻ ശ്രമിക്കുന്നതും കാണാം. പക്ഷെ അബദ്ധത്തിൽ കൈവിട്ട് കുഞ്ഞ് താഴേക്ക് വീണു. ഇതാണ് വിഡിയോയിൽ കാണുന്നത്.

നിമിഷങ്ങൾക്കുള്ളിൽ എട്ട് ദശലക്ഷത്തിലധികം ആളുകളാണ് വിഡിയോ കണ്ടുകഴിഞ്ഞത്. അരലക്ഷത്തിലേറെ പേർ വിഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്. ‘പ്രായമാകുമ്പോൾ നമ്മുടെ മുൻഗണനകൾ കൃത്യമായി മനസ്സിലാകും’ എന്നാണ് വിഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

വിഡയോ ചിരിപ്പിച്ചു എന്ന് ചിലർ പറയുമ്പോൾ കുഞ്ഞിന്റെ പിടിവിട്ട് ഗ്ലാസ് സംരക്ഷിച്ച മുത്തശ്ശിയുടെ പ്രവർത്തിയെ വിമർശിക്കുന്നവരും ഏറെയാണ്. ടെറസിലോ സ്വിമിങ് പൂളിനോ സമീപമിരുന്നാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ എന്തായിരിക്കും അവസ്ഥ എന്നുചോദിച്ചാണ് വിമർശനങ്ങൾ. മുത്തശ്ശിയുടെ സ്ഥാനത്ത് ഞാനായാലും ചിലപ്പോൾ ഇങ്ങനെ ചെയ്തു പോകും എന്നുപറഞ്ഞ് ന്യായീകരിക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം.

viral video all video news
Advertisment