ദേശീയം

രണ്ട് മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി ചേര്‍ച്ചുപിടിച്ച് വാലില്‍ രാഖി കെട്ടി; അതിലൊരു പാമ്പ് ഇഴഞ്ഞുവന്ന് കാലില്‍ കടിച്ചു; 25കാരന് ദാരുണാന്ത്യം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, August 24, 2021

പറ്റ്‌ന: ബീഹാറില്‍ മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി വാലില്‍ രാഖി കെട്ടിയ യുവാവ് മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു. മാഞ്ചി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പാമ്പുകള്‍ക്കൊപ്പം രക്ഷാബന്ധന്‍ ദിനം ആഘോഷിക്കുന്നതിനിടെയാണ് പാമ്പുപിടുത്തക്കാരനായ മന്‍മോഹന്‍ എന്ന യുവാവിന് പാമ്പുകടിയേറ്റത്.

രണ്ട് പാമ്പിനെ പിടികൂടിയ ശേഷം ചേര്‍ത്തുപിടിച്ച് വാലില്‍ രാഖി കെട്ടുന്നതിനിടെ അതിലൊരു പാമ്പ് 25കാരനെ ഇഴഞ്ഞുവന്ന് കൊത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

×