ചാണകത്തിന്റെ ഗുണമേൻമ വിവരിച്ച് ഒരു ഡോക്ടർ രംഗത്തെത്തിയിരിക്കുകയാണ്. ഡോ. മനോജ് മിത്തലാണ് ചാണകം കഴിച്ചുകൊണ്ടാണ് ഇത് വിവരിക്കുന്നത്. ഹരിയാനയിലെ കർണാൽ സ്വദേശിയാണ് ഇയാൾ. എംബിബിഎസ്, എംഡി ബിരുദങ്ങളുള്ള ശിശുരോഗവിദഗ്ധനെന്നാണ് ഇയാളുടെ ട്വിറ്റർ പ്രൊഫൈലിലെ വിവരണം.
ചാണകം കഴിച്ചുകൊണ്ടുള്ള വിഡിയോ ആണ് ഇയാൾ പങ്കുവച്ചിരിക്കുന്നത്. ആദ്യം ഇയാൾ നിലത്ത് നിന്ന് ചാണകം എടുക്കുന്നു. പിന്നീട് ഇത് വായിലേക്ക് ഇടുന്നു. വളരെ ആസ്വദിച്ച് അത് കഴിക്കുന്നു. ചാണകം കഴിക്കുന്നതും ഗോമൂത്രം കുടിക്കുന്നതും രോഗത്തെ അകറ്റി നിർത്തുമെന്നും സ്ത്രീകൾ ചാണകം കഴിച്ചാൽ സിസേറിയൻ വേണ്ടി വരില്ലെന്നും സുഖപ്രസവം നടക്കുമെന്നും ഇയാൾ പറയുന്നു.
'ചാണകം കഴിച്ചാൽ മനസ്സും ശരീരവും ശുദ്ധമാകും. ആത്മാവ് ശുദ്ധീകരിക്കും. നമ്മുടെ ശരീരത്തിനുള്ളിൽ അത് പ്രവേശിച്ച് കഴിയുമ്പോൾ ശരീരം ശുദ്ധീകരിക്കും'. ഇയാൾ പറയുന്നു.
Dr. Manoj Mittal MBBS MD's prescription. Via @ColdCigarpic.twitter.com/SW2oz5ao0vhttps://t.co/Gzww80KiSs
— Rofl Gandhi 2.0 🏹 (@RoflGandhi_) November 16, 2021