New Update
അതിശൈത്യത്തില്‍ തണുത്തുറഞ്ഞ് കണ്ണ് ചിമ്മുന്ന നേരത്തിൽ തടാകത്തിലെ ജലം മഞ്ഞുപാളികളായ വിഡിയോ വൈറലാകുന്നു. നദികളും തടാകങ്ങളും മഞ്ഞ് നിറഞ്ഞു. ഷാനൻ ഫാൾ തടാകത്തിൽ നിന്നുള്ള വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
കണ്ണ് ചിമ്മുന്ന നേരത്തിൽ തടാകത്തിലെ ജലം മഞ്ഞുപാളികളായി മാറുന്നതാണ് ദൃശ്യങ്ങളിൽ. ബ്രാഡ് ആറ്റിച്സൺ എന്നയാളാണ് വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. നിമിഷങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് പേർ വിഡിയോ കണ്ടു.
ഫ്രാസിൽ ഐസ് എന്ന പ്രതിഭാസമാണ് ഇതിന് പിന്നിലെന്ന് കാലാവസ്ഥാ ഗവേഷകർ പറയുന്നു. അതിശൈത്യത്തെ തുടർന്നാണ് ഇതുണ്ടാകുന്നത്.
An example of rarely seen Frazil Ice from Shannon Falls in Squamish, BC yesterday morning. The stream disappears instantly before your eyes. @spann @JimCantore @stormchasernick @SeattleWXGuy pic.twitter.com/QmSbLIKNfC
— Brad Atchison (@Brad604) December 29, 2021