New Update
ബോക്‌സ്ഓഫീസ് ഹിറ്റ് ചിത്രം ബാഹുബലിയില്‍ പ്രേക്ഷകര്‍ വീര്‍പ്പടക്കി കണ്ട രംഗമാണ് അമരേന്ദ്ര ബാഹുബലി പന വളച്ച് കൊട്ടാരമതില്‍ക്കെട്ട് ചാടി അകത്തു കടക്കുന്ന രംഗം. ഇതിന് സമാനമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുള്ളത്.
ഇതില്‍ അമരേന്ദ്ര ബാഹുബലിയായി അഭിനയിച്ച പ്രഭാസല്ല, ഒരു കുരങ്ങനാണ് നായകന്‍. മരത്തിന്റെ തുഞ്ചത്ത് കയറി മരം ആഞ്ഞുകുലുക്കി കെട്ടിടത്തിലേക്ക് ചാടിക്കയറുന്ന കുരങ്ങന്റെ അഭ്യാസമാണ് വൈറലായത്.
ഐഎഫ്എസ് ഓഫിസര്‍ സുശാന്ത നന്ദയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വാരാന്ത്യ വ്യായാമം, ഒരു കുരങ്ങന്റെ മേല്‍നോട്ടത്തില്‍ മാത്രം പരീക്ഷിക്കുക എന്ന രസകരമായ അടിക്കുറിപ്പോടെയാണ് സുശാന്ത നന്ദ വീഡിയോ പങ്കുവെച്ചത്. കുരങ്ങന്റെ ബുദ്ധിവൈഭവത്തിൽ അതിശയം കൂറി നിരവധി പ്രതികരണങ്ങളാണ് വരുന്നത്.
Best innovative weekend exercise...
— Susanta Nanda (@susantananda3) July 18, 2020
But try only under the supervision of a monkey🙏
( Shared by colleague Sudha) pic.twitter.com/QUIPFEvSdU