New Update
എലിയും പൂച്ചയും നക്കിത്തുടക്കുകയോ..അവിശ്വസനീയം അല്ലെ..തമ്മില്‍ കണ്ടാല്‍ സാധാരണ കടിച്ചുകീറാന്‍ നില്‍ക്കുന്ന പൂച്ചയെയും എലിയെയുമാണ് എല്ലാവര്‍ക്കും അറിയുക. എന്നാല്‍ വ്യത്യസ്തമായ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയെ കീഴടക്കിയിരിക്കുന്നത്
പൂച്ചയും എലിയും സ്‌നേഹം പ്രകടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
Finally Tom & Jerry jelled up💕 pic.twitter.com/br1A0E8PLh
— Susanta Nanda (@susantananda3) July 22, 2020
പരസ്പരം അടുത്തടുത്ത് നിന്ന് സ്‌നേഹം പ്രകടിപ്പിക്കുന്നതാണ് വീഡിയോയില്‍ ഉളളത്. നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടത്. അവസാനം ടോമും ജെറിയും ഒന്നായി എന്ന ആമുഖത്തോടെയാണ് സുശാന്ത നന്ദ വീഡിയോ പ്രചരിപ്പിച്ചത്.