New Update
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയാണിത്. സംഭവം വിചാരിക്കുന്നത്ര എളുപ്പമല്ല. രണ്ടറ്റത്തും എപ്പോൾ വേണമെങ്കിലും താഴേക്ക് പതിക്കാമെന്ന തരത്തിലെ താഴ്ച.
ഇടയിൽ വീതി കുറഞ്ഞ ഒരു സ്ലാബിനു പുറത്തായി ഒരു കാർ പാർക്ക് ചെയ്തിരിക്കുന്നു. കാർ എങ്ങനെ അവിടെ എത്തിച്ചു എന്നതിൽ തുടങ്ങുന്ന അത്ഭുതം അവിടംകൊണ്ട് തീരുന്നില്ല. ഈ കാർ എങ്ങനെ പുറത്തെത്തിക്കും?
കാറിന്റെ അരികിലേക്കായി പതിയെ ഡ്രൈവർ എത്തുന്നു. ഡോർ തുറന്ന് അകത്തേക്ക്. പിന്നെ നടക്കുന്ന കാര്യങ്ങൾ ചങ്കിടിപ്പ് കൂടാതെ കണ്ടിരിക്കാൻ കഴിയില്ല. പലതരത്തിലുള്ള കാർ ഡ്രൈവിങ്ങും കണ്ടു പരിചയിച്ചവർക്കു പോലും അത്ഭുതം തോന്നിയേക്കാം.
(വീഡിയോ ചുവടെ)
That’s Malayalee confidence for you. #Parking pic.twitter.com/3NF4aah83m
— Nandagopal Rajan (@nandu79) September 6, 2020
അല്പമൊന്നു പിഴച്ചാൽ വണ്ടിയും ഡ്രൈവറും ആ ഗർത്തങ്ങളിലേക്ക് പതിക്കും. എന്നാൽ അതിസാഹസികമായി, അങ്ങനെയൊന്നും സംഭവിക്കാതെ, ഇദ്ദേഹം ആ കാറിനെ റോഡിലേക്കെത്തിച്ച് ഓടിച്ച് കൊണ്ടുപോവുകയാണ്. ഇതിൽ ആൾ ആരെന്നോ, സ്ഥലം എവിടെയെന്നോ വ്യക്തമല്ല. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.