അസാധാരണവും അവിശ്വസനീയവുമായ ഒരു കാഴ്ച്ചയാണ് ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ നടന്നത്.ക്ഷേത്രത്തിന്റെ പടിക്കെട്ടുകള്‍ വളരെ എളുപ്പത്തില്‍ കയറി പോകുന്ന ട്രാക്ടറിന്റെ വീഡിയോ ആണ് പുറത്തു വന്നത്. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
/sathyam/media/post_attachments/u2WlkcEX9pKv5nz0lg8R.jpg)
നിലവില്‍ ഹിമാലയന്‍ ക്ഷേത്രത്തില്‍ നടക്കുന്ന നിര്‍മ്മാണ ജോലികള്‍ക്ക് ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ വഹിച്ചുകൊണ്ടാണ് കുത്തനെയുള്ള പടിക്കെട്ടുകള്‍ കയറി ട്രാക്ടര്‍ പോകുന്നത്. പടിക്കെട്ടുകള്‍ കയറി പോകുന്ന ട്രാക്ടറില്‍ ആറോളം പേര്‍ ഇരിക്കുന്നുമുണ്ട്. ഈ രംഗം കാണുന്നവര്‍ ഒരു കൈ സഹായവുമായി എത്തുന്നുമുണ്ട്.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസര്‍ സുശാന്ത് നന്ദയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ഇങ്ങനെയൊന്ന് ഇന്ത്യയില്‍ മാത്രമെ നടക്കുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
വീഡിയോ കാണാം..
It can happen only in India🙏 pic.twitter.com/HjI0knXB04
— Susanta Nanda (@susantananda3) July 19, 2020
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us