ബഹിരാകാശ യാത്രികരുടെ ജോലി അത്ര എളുപ്പമല്ല എന്ന് നമുക്കറിയാം. ഒരു ബഹിരാകാശ ഗവേഷകനോ യാത്രികനോ ആയിരിക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ദിവസങ്ങളോളം ബഹിരാകാശത്ത് കഴിയേണ്ടി വരും. ഇപ്പോഴിതാ ഒരു ബഹിരാകാശ യാത്രിക തന്റെ തലമുടി ഷാംബൂ ഉപയോഗിച്ച് കഴുകുന്നത് എങ്ങനെയെന്ന് കാണിക്കുന്ന പഴയ ഒരു വിഡിയോ ആണ് വൈറലാകുന്നത്.
/sathyam/media/post_attachments/NxdnQZpnhG9iLQtB0Pcx.jpg)
നാസയിലെ ശാസ്ത്രജ്ഞയായ കാരെൻ നൈബർഗാണ് വിഡിയോ പങ്കുവച്ചത്. സ്പേസ് സ്റ്റേഷനിലുള്ളിൽ നിന്നുള്ള വിഡിയോ ആണിത്. തലയിലേക്ക് ആദ്യം കുറച്ച് ചൂടുവെള്ളം ഒഴിക്കുന്നു. ഗുരുത്വാകർഷണം ഇല്ലാത്തതിനാൽ വെള്ളം തെറിച്ചുപോകാറുണ്ട്. അതിനെ 'ക്യാച്ച്' ചെയ്യണമെന്നാണ് കാരെൻ പറയുന്നത്.
പിന്നീട് പതയാത്ത ഷാംപൂ തലയിലേക്ക് ഒഴിക്കുന്നു. അത് മുടിയിൽ മുഴുവനും ചീകീ പിടിപ്പിക്കുന്നു. ടവൽ ഉപയോഗിച്ച് അത് ഒപ്പിക്കളയുന്നു. തന്റെ തലയിൽ നിന്നുള്ള വെള്ളം ബാഷ്പീകരിച്ച് ശേഖരിക്കും. പിന്നീട് അത് ശുദ്ധീകരിച്ചാണ് കുടിവെള്ളം ആക്കുന്നതെന്നും കാരെൻ പറയുന്നു.
വിഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നത്. ഇനി അവർ എങ്ങനെയാണ് തുണി അലക്കുക എന്നറിയണം എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. മറ്റൊരാൾ ചോദിക്കുന്നത് ബഹിരാകാശ സഞ്ചാരികൾ കുടിക്കുന്നതും കുളിക്കുന്നതും ഒരേ വെള്ളം ഉപയോഗിച്ചാണോ എന്നാണ്.
അതിന് മറുപടിയായി മറ്റൊരാൾ പറയുന്നത് ലോകത്തെ ജലത്തിന്റെ അളവ് വർഷങ്ങളായി മാറ്റമില്ലാതെ നിലനിൽക്കുന്നതാണ്. അപ്പോൾ ഒരുതരത്തിൽ നമ്മളെല്ലാവരും കുടിക്കുന്നത് കുളിക്കുന്ന വെള്ളമായിരിക്കില്ലേ എന്നാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us