New Update
വധുവായി അണിഞ്ഞൊരുങ്ങി വേദിയിലിരിക്കുമ്പോഴും ലാപ്പ്ടോപ്പിൽ തിരക്കിട്ട ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന യുവതിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
വിവാഹ വസ്ത്രവും ആഭരണങ്ങളുമൊക്കെയണിഞ്ഞ് സ്റ്റേജിൽ ഇരിക്കുന്ന വധുവിന്റെ ശ്രദ്ധമുഴുവൻ കൈയിലിരിക്കുന്ന ലാപ്ടോപ്പിലാണ്. ഒപ്പം ഫോൺ വിളിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം നോക്കി തൊട്ടടുത്തുതന്നെ ഇരിക്കുന്ന വരനെയും വിഡിയോയിൽ കാണാം.
വർക്ക് ഫ്രം ഹോം കിട്ടിയാൽ ഓടിപ്പോയി ഒരു കല്ല്യാണവും കഴിച്ചു വരാം എന്നുപറഞ്ഞാണ് പലരും ഈ വിഡിയോ പങ്കുവയ്ക്കുന്നത്. നിങ്ങൾക്ക് ജോലിയുടെ സമ്മർദം ഉണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ ഈ വിഡിയോ ഒന്ന് കണ്ടുനോക്കൂ, ടാർഗെറ്റ് തികയ്ക്കാനുള്ള ശ്രമത്തിലാണോ..., എന്തൊരു അർപ്പണബോധമുള്ള പെൺകുട്ടി, എന്നൊക്കെയാണ് കമന്റുകൾ.