ഞങ്ങള്‍ ഇപ്പോള്‍ മൂന്നാണ്! സന്തോഷവാര്‍ത്ത പങ്ക് വച്ച് 'വിരുഷ്‌ക' !

author-image
ഫിലിം ഡസ്ക്
New Update

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വിവരം ആരാധകരുമായി പങ്കുവച്ച് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും സഹധര്‍മ്മിണി അനുഷ്‌കയും. തങ്ങള്‍ ഇപ്പോള്‍ മൂന്നാണെന്ന വിവരമാണ് ഇവര്‍ സന്തോഷപൂര്‍വ്വം ആരാധകരെ അറിയിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഭാര്യ അനുഷ്‌ക ഗര്‍ഭിണിയാണെന്ന വിവരം വിരാട് അറിയിച്ചിരിക്കുന്നത്.

Advertisment

publive-image

2021 ജനുവരിയില്‍ തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുമെന്നും വിരാട് പോസ്റ്റില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഗര്‍ഭിണിയായ അനുഷ്‌കയ്‌ക്കൊപ്പമുള്ള ഫോട്ടായാണ് വിരാട് പങ്കുവച്ചിരിക്കുന്നത്. ഫോട്ടോയില്‍ നാലുമാസത്തോളം അനുഷ്‌ക ഗര്‍ഭിണിയാണെന്ന സൂചനയാണുള്ളത്.

ഞങ്ങൾ ഇനി മൂന്ന്, അടുത്ത വർഷം ജനുവരിയിൽ പുതിയ ആൾ എത്തുമെന്നും പോസ്റ്റിൽ പറയുന്നു. ഇതേ ചിത്രം അനുഷ്‌കയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

തിരക്കുകൾക്കിടയിലും സോഷ്യൽമീഡിയയിൽ സജീവമാണ് കോഹ്ലിയും അനുഷ്കയും. ഓരോ ചെറിയ വിശേഷങ്ങളും ഇരുവരും ആരാധകരുമായി പങ്കുവെക്കാറുണ്ട്. പുതിയ ആൾ കൂടി പ്രിയ താരങ്ങൾക്കിടയിലേക്ക് വരുന്ന കാര്യം ആരാധകരേയും ആവശേത്തിലാക്കിയിരിക്കുകയാണ്.

anushka sarma virat kohli
Advertisment