Advertisment

ധോനി, ഡാരന്‍ സമ്മി, ഗൗതം ഗംഭീര്‍; അപൂര്‍വ പട്ടികയില്‍ ഇടം നേടി വിരാട് കോഹ്‌ലിയും

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിരവധി റെക്കോര്‍ഡുകളുടെ തോഴനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. അപൂര്‍വ നാഴികക്കല്ലുകള്‍ പിന്നിട്ടതിന്റെ പകിട്ടും കോഹ്‌ലിയുടെ കരിയറിന് അവകാശപ്പെട്ടതാണ്. ഇപ്പോഴിതാ ആ നേട്ടങ്ങളുടെ പട്ടികയിലേക്ക് മറ്റൊന്നു കൂടി.

Advertisment

publive-image

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകനാണ് കോഹ്‌ലി. മൂന്ന് കളികളില്‍ നിന്ന് രണ്ട് വിജയവുമായി അവര്‍ മുന്നേറുകയാണ്. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ ത്രില്ലര്‍ പോരാട്ടം സൂപ്പര്‍ ഓവറില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ആര്‍സിബി ടീം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റനനെന്ന നിലയില്‍ 150 ടി20 മത്സങ്ങള്‍ കളിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനെന്ന നേട്ടമാണ് ഇപ്പോള്‍ കോഹ്‌ലിയെ തേടി എത്തിയിരിക്കുന്നത്. ലോക ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ താരമായും കോഹ്‌ലി മാറി. മുന്‍ ഇന്ത്യന്‍ നായകനും നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനുമായ മഹേന്ദ്ര സിങ് ധോനി, മുന്‍ ഇന്ത്യന്‍ താരവും മുന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകനുമായിരുന്ന ഗൗതം ഗംഭീര്‍ എന്നിവരാണ് കോഹ്‌ലിക്ക് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ രണ്ട് ഇന്ത്യന്‍ താരങ്ങള്‍.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇവര്‍ക്ക് മൂന്ന് പേര്‍ക്കുമൊപ്പം മുന്‍ വെസ്റ്റിന്‍ഡീസ് ടി20 ക്യാപ്റ്റന്‍ ഡാരന്‍ സമ്മിയുമുണ്ട്. വെസ്റ്റിന്‍ഡീസിനും ലോകമെങ്ങുമുള്ള വിവിധ ഫ്രാഞ്ചൈസി ടീമുകളുടേയും ക്യാപ്റ്റനായി സമ്മി കളിച്ചിട്ടുണ്ട്.

നിലവില്‍ 273 മത്സരങ്ങളില്‍ ടീമിനെ നയിച്ച എംഎസ് ധോനിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. സമ്മി 208 മത്സരങ്ങള്‍ കളിച്ച് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഗംഭീര്‍ 170 മത്സരങ്ങളില്‍ വിവിധ ടീമുകളെ നയിച്ചു.

virat kohli sports news
Advertisment