സ​ഞ്ജു സാം​സ​ണി​ന്‍റെ പ്ര​ക​ട​ന​ത്തി​ല്‍ പൂ​ര്‍​ണ​തൃ​പ്തി​യു​ണ്ടെ​ന്ന് വി​രാ​ട് കോ​ഹ്ലി

സ്പോര്‍ട്സ് ഡസ്ക്
Friday, January 31, 2020

ഹാ​മി​ല്‍​ട്ട​ണ്‍: മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​ന്‍റെ പ്ര​ക​ട​ന​ത്തി​ല്‍ പൂ​ര്‍​ണ​തൃ​പ്തി​യു​ണ്ടെ​ന്ന് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്ലി. ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ നാ​ലാം ട്വ​ന്‍റി 20 മ​ത്സ​രം ജ​യി​ച്ച​ശേ​ഷം സം​സാ​രി​ക്ക​വെ​യാ​ണു നാ​യ​ക​ന്‍ അ​ഞ്ചു പ​ന്തി​ല്‍ എ​ട്ടു റ​ണ്‍​സ് മാ​ത്ര​മെ​ടു​ത്തു പു​റ​ത്താ​യ സ​ഞ്ജു​വി​നെ പു​ക​ഴ്ത്തി​യ​ത്.

സ​ഞ്ജു നി​ര്‍​ഭ​യ​നാ​യ ബാ​റ്റ്സ്മാ​നാ​ണ്. അ​തു​കൊ​ണ്ടാ​ണു സ​ഞ്ജു​വി​നെ അ​ന്തി​മ ഇ​ല​വ​നി​ല്‍ ക​ളി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. പ​ക്ഷേ, പി​ച്ച്‌ ന​ന്നാ​യി മ​ന​സി​ലാ​ക്കു​ന്ന​തി​നു മു​ന്പേ, ആ​ദ്യ​ത്തെ മ​നോ​ഹ​ര​മാ​യ സി​ക്സ​റി​നു​ശേ​ഷം സ​ഞ്ജു പു​റ​ത്താ​യി. അ​ദ്ദേ​ഹം ഈ ​രീ​തി​യി​ല്‍ ആ​ക്ര​മി​ച്ചു ക​ളി​ക്കു​ന്ന​തു തു​ട​ര​ണ​മെ​ന്നും കോ​ഹ്ലി പ​റ​ഞ്ഞു. പി​ച്ച്‌ മ​ന​സി​ലാ​ക്കു​ന്ന​തി​ല്‍ ബാ​റ്റിം​ഗ് നി​ര​യി​ല്‍ താ​ന​ട​ക്ക​മു​ള്ള പ​ല​ര്‍​ക്കും തെ​റ്റു പ​റ്റി​യെ​ന്നും കോ​ഹ്ലി പ​റ​ഞ്ഞു.

×