'ഒന്നിച്ച് നല്ല നാളെയ്ക്കായി അദ്ധ്വാനിക്കാം';പുതിയ ജീവിതത്തിന് തുടക്കം കുറിച്ച് വിഷ്ണു വിശാലും ജ്വാല ഗുട്ടയും !

author-image
ഫിലിം ഡസ്ക്
Updated On
New Update

നടൻ വിഷ്ണു വിശാലും കാമുകിയും ബാഡ്മിന്റൺ താരവുമായ ജ്വാല ഗുട്ടയും അപ്രതീക്ഷിതമായി ഒരു സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് . ഒന്നിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിച്ചതാണ് ആരാധകരെ കാത്തിരിക്കുന്ന പുതിയ വിശേഷം. അർദ്ധരാത്രി മോതിരമാറ്റം നടത്തിയ ചിത്രങ്ങൾ സഹിതം വിഷ്ണുവാണ് ഒന്നിച്ച് പുതിയ ജീവിതം തുടങ്ങുകയാണെന്ന് അറിയിച്ചത്.

Advertisment

publive-image

'ഒന്നിച്ച് നല്ല നാളെയ്ക്കായി അദ്ധ്വാനിക്കാം' എന്നാണ് നടൻ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. പാതിരാത്രം മോതിരം സംഘടിപ്പിച്ചുതന്ന സുഹൃത്തിനുള്ള നന്ദി കൂടി ട്വീറ്റിൽ ചേർത്തിട്ടുണ്ട്. പുതിയ തുടക്കത്തിന് അനുഗ്രഹം ചോദിച്ചിരിക്കുകയാണ് നടൻ.

വിഷ്ണുവും ജ്വാലയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഒന്നിച്ചുള്ള പുതുവർഷ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് ഉറപ്പിച്ചത്.

ഇതിനുപിന്നാലെയാണ് അപ്രതീക്ഷിതമായി മോതിരമാറ്റത്തെക്കുറിച്ച് താരം അറിയിച്ചത്.

film news jwala gutta vishnu vishal
Advertisment