New Update
വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്.നരകാസുരൻ്റെ ഉപദ്രവം സഹിക്ക വയ്യാതെ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയു മൊത്ത് അസുരന്മാരോട് യുദ്ധം ചെയ്തു.
Advertisment
യുദ്ധത്തിൽ നരകാസുരൻ, മുരൻ, താമ്രൻ, അന്തരീക്ഷൻ, ശ്രവണൻ, വസു വിഭാസു, നഭ സ്വാൻ, അരുണൻ തുടങ്ങിയ അസുരന്മാരെയെല്ലാം നിഗ്രഹിച്ചു. ശ്രീകൃഷ്ണൻ അസുര ശക്തിക്കു മേൽ വിജയം നേടിയ ദിനമെന്നും ശ്രീരാമൻ രാവണനെ നിഗ്രഹിച്ചത് ഈ ദിവസ മാണ് എന്ന മറ്റൊരു കഥയുമുണ്ട്.
വിഷുവിന് തലേദിവസം വീട് വൃത്തിയാക്കി ചപ്പുചവറുകൾ കത്തിക്കുന്നത് രാവണ വധത്തിന് ശേഷം നടന്ന ലങ്കാദഹനത്തെ സൂചിപ്പിക്കുന്നു.കൂടുതൽ പ്രചാരമുളള വിശ്വാസം പുതുവർഷത്തെ വരവേൽക്കാൻ ജേഷ്ഠ ഭഗവതി ഒഴിഞ്ഞുപോയി ഐശ്വര്യം വരാനായി കണക്കാക്കിയാണ് ഈ വിഷു കരിക്കൽ എന്നാണ്. തെങ്ങിൻതൈ വയ്ക്കുന്നതിനും വിത്തുകൾ പാകുന്നതിനും വിഷുദിനം ഉത്തമമാണ്.