കുവൈറ്റില്‍ സന്ദര്‍ശക വിസ നിബന്ധനയോടെ മാറ്റാന്‍ അനുവദിക്കുന്നത് സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുമെന്ന് നിഗമനം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ സന്ദര്‍ശക വിസ നിബന്ധനയോടെ മാറ്റാന്‍ അനുവദിക്കുന്നത് സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുമെന്ന് നിഗമനം . വിസ നിബന്ധനകള്‍ക്ക് വിധേയമായി മാറ്റാന്‍ അനുവദിക്കുന്നത് നിക്ഷേപം കൊണ്ടുവരും. ഇതുവഴി രാജ്യത്തിന്റെ സാമ്പത്തിക മേഖല ശക്തിപ്പെടുമെന്നാണ് വിലയിരുത്തല്‍ .

Advertisment

publive-image

കുവൈറ്റില്‍ സന്ദർശക വിസയിൽ എത്തുന്നവർക്ക്‌  മറ്റു മേഖലകളിലേക്ക്‌ നിബന്ധനകളോടെ വിസ മാറ്റം അനുവദിച്ച്‌ കൊണ്ടുള്ള ഉത്തരവ് ഡെപ്യൂട്ടി പ്രധാനമന്ത്രി ഷെയ്ക്ക് ഖാലിദ് അൽ ജാറ് ഹ പുറപ്പെടുവിച്ചു. വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്ന വിധമാണ് പുതിയ വിസ നയം.

സന്ദർശക വിസയിൽ എത്തുന്നവർക്ക്‌ മറ്റു മേഖലകളിലേക്ക്‌ നിബന്ധനകളോടെ വിസ മാറ്റം അനുവദിച്ച്‌ കൊണ്ടുള്ള ഉത്തരവ് ഡെപ്യൂട്ടി പ്രധാനമന്ത്രി ഷെയ്ക്ക് ഖാലിദ് അൽ ജാറ് ഹ പുറപ്പെടുവിച്ചു. വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്ന വിധമാണ് പുതിയ വിസ നയം.

പുതിയ ഉത്തരവ് പ്രകാരം സന്ദർശക വിസയിൽ കുവൈറ്റില്‍ എത്തുന്നവർക്ക്‌ ഗാർഹിക മേഖലയിലേക്ക്‌ വിസ മാറ്റാം. വിസ ഫീസ്‌ നിരക്കിൽ വർധനവ്‌ വരുത്താതെയാണു പുതിയ ഉത്തരവ്‌. സന്ദർശക വിസയിലോ വിനോദസഞ്ചാര വിസയിലോ എത്തുന്നവർക്ക്‌ മന്ത്രാലയത്തിന്റെ നിശ്ചിത മാനദണ്ഡങ്ങൾക്ക്‌ വിധേയമായി ആശ്രിത വിസയിലേക്കുള്ള മാറ്റവും അനുവദിക്കും

തൊഴിൽ വിസയിൽ രാജ്യത്ത്‌ പ്രവേശിച്ച് , വിസ സ്റ്റാമ്പിംഗ്‌ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ രാജ്യത്ത്‌ നിന്നും തിരിച്ചു പോകാൻ നിർബന്ധിതരായവർക്ക് ഒരു മാസത്തിനകം സന്ദർശക വിസയിൽ തിരിച്ചെത്തിയാൽ തൊഴിൽ മേഖലയിലേക്ക് വിസ മാറ്റാം. വിദേശത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക്‌ രാജ്യത്തെ സർക്കാർ, സ്വകാര്യ സർവകലാ ശാലകളിൽ പഠന വിസ അനുവദിക്കാനും തീരുമാനമായി.

വിസ കാലാവധി കഴിഞ്ഞവർക്കുള്ള താൽക്കാലിക വിസയുടെ കാലാവധി ചില പ്രത്യേക സാഹചര്യങ്ങളിൽ ഒഴികെ പരമാവധി 3 മാസമായി പരിമിതപ്പെടുത്തിയെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ ഒരു വര്‍ഷം വരെ അനുവദിക്കും.

കൂ​ടു​ത​ൽ പ്ര​വാ​സി​ക​ൾ കു​ടും​ബ​ത്തെ കൊ​ണ്ടു​വ​രു​ന്ന​തോ​ടെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ലും പൊ​തു​വി​പ​ണി​യി​ലും ഉ​ണ​ർ​വു​ണ്ടാ​വും. ആ​ളൊ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ഫ്ലാ​റ്റു​ക​ളി​ൽ ആ​വ​ശ്യ​ക്കാ​രു​ണ്ടാ​വാ​ൻ പു​തി​യ മാ​റ്റം കാ​ര​ണ​മാ​വു​മോ എ​ന്നാ​ണ്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല ഉ​റ്റു​നോ​ക്കു​ന്ന​ത്.

kuwait latest kuwait
Advertisment