തിരുവനന്തപുരം: വിസ്മയ കേസില്‍ കിരണിന് പ്രതീക്ഷിക്കുന്നത് പരമാവധി ശിക്ഷയെന്ന് ഐജി ഹർഷിത അത്തല്ലൂരി. ഓഫീസർ എന്ന നിലയിൽ മാത്രമല്ല, വ്യക്തി എന്ന നിലയിലും ഇടപെട്ട കേസാണ് വിസ്മയയുടെത് എന്ന് ഐജി പറഞ്ഞു .
/sathyam/media/post_attachments/sBE1Ai6G7rBscERu0pM7.webp)
വിസ്മയക്കുണ്ടായ ദുരന്തം ഏറെ വേദനിപ്പിച്ചു. വിസ്മയയെ പോലെ നിരവധി പേരുണ്ട്. അതുകൊണ്ട് ഈ കേസിലെ വിധിയെ ഉറ്റുനോക്കുകയാണ്. മാതൃകാപരമായ വിധി പ്രതീക്ഷിക്കുന്നതെന്നും ഐജി തിരുവനന്തപുരത്ത് പറഞ്ഞു.
പ്രതി കിരൺ മാതൃകാപരമായി പെരുമാറേണ്ട സർക്കാർ ഉദ്യോഗസ്ഥനാണ് എന്നത് വിഷയത്തിന്റെ ഗൗരവം കൂട്ടുന്നുവെന്ന് ഹർഷിത അത്തല്ലൂരി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരും പബ്ലിക് പ്രോസിക്യൂട്ടറും മികച്ച പ്രവർത്തനമാണ് നടത്തിയത്.
ഡിവൈഎസ്‍പി രാജ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എല്ലാ തെളിവുകളും ശേഖരിച്ചു. ലഭ്യമായ മൊഴികളെല്ലാം എടുത്തു. ഡിജിറ്റൽ തെളിവുകൾ, പ്രതി വിസ്മയയുമായി നടത്തിയ ഫോൺ സംഭാഷണം, ചാറ്റുകൾ എന്നിവയെല്ലാം തെളിവുകളായി ശേഖരിച്ചു. 79 ദിവസത്തിനകം കേസിൽ ചാർജ്ഷീറ്റ് നൽകാനായി എന്നും ഐജി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us