വിസ്മയയുടെ മരണം: കിരണ്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ലോക്കറും സീല്‍ ചെയ്തു, സ്ത്രീധനമായി നല്‍കിയ സ്വര്‍ണവും കാറും കേസില്‍ തൊണ്ടി മുതലാവും

New Update

കൊല്ലം: വിസ്മയയുടെ മരണത്തില്‍ അന്വേഷണം നടക്കവെ പൊലീസ് കസ്റ്റഡിയിലുള്ള ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ലോക്കറും പൊലീസ് സീല്‍ ചെയ്തു. സ്ത്രീധനമായി നല്‍കിയ സ്വര്‍ണവും കാറും കേസില്‍ തൊണ്ടി മുതലാവും.

Advertisment

publive-image

കേസുമായി ബന്ധപ്പെട്ട് കിരണ്‍ കുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. കിരണ്‍ കുമാറിനെ ക്‌സറ്റഡിയില്‍ വേണമെന്നുള്ള ആവശ്യം ഇന്ന് പൊലീസ് കോടതിയില്‍ ഉന്നയിക്കും.

ഒപ്പം ജനുവരി രണ്ടാം തിയതി പൊലീസ് ഒത്തുതീര്‍പ്പാക്കിയ കിരണിനെതിരെയുള്ള അടിപിടി കേസ് വീണ്ടും അന്വേഷിക്കണമെന്ന പരാതി ഇന്ന് രേഖാമൂലം ഇന്ന് പരാതി നല്‍കും.

vismaya death
Advertisment