കിരണ്‍കുമാര്‍ ആര്യാങ്കാവ് ചെക്‌പോസ്റ്റില്‍ ജോലി ചെയ്തപ്പോഴും അഴിമതിക്കാരന്‍ ! അനധികൃതമായി പണം വാരിക്കൂട്ടിയ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍. കിരണ്‍ ചെക്‌പോസ്റ്റില്‍ ജോലി ചെയ്തപ്പോഴേ വിജിലന്‍സിന്റെ നോട്ടപ്പുള്ളി ! കിരണിന്റെ വഴിവിട്ട ഇടപാടുകള്‍ അന്വേഷിച്ച് വിജിലന്‍സും. കിരണിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ ഉറവിടം തേടി പോലീസും ! ന്യൂജനറേഷന്‍ ബാങ്കുകളിലെ അക്കൗണ്ടും അന്വേഷണ പരിധിയില്‍

New Update

കൊല്ലം: വിസ്മയയുടെ മരണത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന അസിസ്റ്റന്റ് എംവിഐ എസ് കിരണ്‍ കുമാറിനെതിരെ വിജിലന്‍സും അന്വേഷണം തുടങ്ങി. കിരണിന്റെ വഴിവിട്ട ഇടപാടുകളും അനധികൃത സ്വത്ത് സമ്പാദനവുമൊക്കെയാണ് അന്വേഷണ പരിധിയിലുള്ളത്. കൊല്ലം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയിലെ അസിസ്റ്റന്റ് എംവിഐയാണ് നിലവില്‍ കിരണ്‍.

Advertisment

publive-image

ജോലിയില്‍ കിരണ്‍ നടത്തിയ വഴിവിട്ട ഇടപാടുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രാഥമിക പരിശോധനയില്‍ ചില പൊരുത്തക്കേടുകള്‍ ബോധ്യപ്പെട്ടിരുന്നു. നേരത്തെ കിരണ്‍ ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ ജോലി ചെയ്തിരുന്നു. ഈ സമയം അവിടെ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ അന്വേഷണം. അന്നു ചെക്ക്‌പോസ്റ്റില്‍ ജോലിയിലായിരിക്കെ വഴിവിട്ട സഹായങ്ങള്‍ ചെയ്ത് കിരണ്‍ പണം സമ്പാദിച്ചുവെന്നാണ് വിജിലന്‍സിന് ലഭിച്ച വിവരം. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കിരണിനെതിരെ ചില വിവരങ്ങള്‍ ലഭിച്ചിരുന്നു.

ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നത്. കിരണിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ വന്ന പണത്തിന്റെ ഉറവിടവും അന്വേഷിക്കുന്നുണ്ട്. ന്യൂജനറേഷന്‍ ബാങ്കുകളില്‍ കിരണിനുള്ള അക്കൗണ്ടുകളും പരിശോധിക്കും.

നേരത്തെ കിരണ്‍ കൊല്ലം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയില്‍ ആയിരിക്കെ പല സ്‌പെഷ്യല്‍ ഡ്രൈവുകളുടെയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കി പണം വാങ്ങിയിരുന്നതായി ആക്ഷപമുയര്‍ന്നിരുന്നു. ഇക്കാര്യവും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

vismaya death
Advertisment