കൊല്ലം: വിസ്മയ അവസാനമായി പോസ്റ്റ് ചെയ്തത് കിരണ്‍ പീഢനത്തിന് കാരണമാക്കിയ കാറില്‍ നിന്ന്. കിരണിനെ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. കാറിന്റെ മോഡല്‍ ഇഷ്ടപ്പെടാതിരുന്നതോടെയാണ് കിരണ്‍ വിസ്മയയെ ക്രൂരമായി പീഡിപ്പിക്കാന്‍ ആരംഭിച്ചത്.
/sathyam/media/post_attachments/0KUduXM2lP2kLZ6n0ytv.jpg)
ഒന്നേ കാല്‍ ഏക്കര്‍ സ്ഥലവും നൂറ് പവനും പത്ത് ലക്ഷം രൂപയുടെ കാറുമാണ് കിരണിന് സ്ത്രീ ധനമായി നല്‍കിയിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ തനിക്ക് അര്‍ഹമായ കാറല്ല വിസ്മയയുടെ ബന്ധുക്കള്‍ നല്‍കിയതെന്നായിരുന്നു കിരണിന്റെ വാദം.
കാറിന് സിസിയുണ്ടെന്ന് അറിഞ്ഞത് കൂടുതല്‍ പീഢനങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചു. നിരന്തര പീഡനം സഹിക്കവയ്യാതെ വിസ്മയയുടെ മാതാപിതാക്കള്‍ പൊലീസിന്റെ സഹായം തേടിയിരുന്നു. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. പ്രതികാര മനോഭാവത്തോടെ കിരണ്‍ പീഡനമുറകള്‍ ശക്തമാക്കുകയാണുണ്ടായത്.
കാറിന് സിസിയുണ്ടെന്ന് മനസിലായ കിരണ്‍ വിസ്മയയുമായി വീട്ടിലെത്തി. അവിടെ വെച്ച മകളെ തല്ലിയെന്നും തടയാന്‍ ശ്രമിച്ച സഹോദരനെയും അടിച്ചുവെന്നും വിസ്മയയുടെ പിതാവ് പറയുന്നു.
വിഷയത്തില്‍ പരാതി നല്‍കിയിരുന്നെന്നും ആ പൊലീസ് സ്റ്റേഷനിലെ എസ് ഐയെ കിരണ്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും പിതാവ് ചൂണ്ടിക്കാണിക്കുന്നു. വിസ്മയ ബന്ധുക്കളുമായി നടത്തിയ വാട്‌സാപ്പ് ചാറ്റില്‍ കാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്.