‘വിസ്മയ നിനക്ക് ഇപ്പോഴെങ്കിലും സമാധാനം ലഭിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു, എന്തായാലും അത് നിനക്ക് നിന്റെ വിവാഹത്തില്‍ നിന്ന് ലഭിച്ചില്ല; നീ സ്വന്തം അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി പോയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു, ഇനി സമാധാനത്തോടെ നീ ഉറങ്ങൂ, ഇതായിരിക്കും സ്ത്രീധനം മൂലം ഉണ്ടാകുന്ന അവസാനത്തെ മരണം എന്ന് എനിക്ക് ആശ്വസിക്കാന്‍ സാധിക്കുമോ? നമ്മുടെ സംസ്ഥാനത്തെങ്കിലും? അതോ ഞാന്‍ ആഗ്രഹിക്കുന്നത് കൂടുതലാണോ? അഹാന

author-image
ഫിലിം ഡസ്ക്
New Update

കൊല്ലം: വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച് നടി അഹാന കൃഷ്ണ. വിസ്മയ തന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി പോയിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചു. കേരളത്തിലെങ്കിലും ഇതായിരിക്കട്ടെ സ്ത്രീധനം മൂലം ഉണ്ടായ അവസാനത്തെ മരണമെന്നും അഹാന ഫേസ്ബുക്കില്‍ കുറിച്ചു.

Advertisment

publive-image

‘വിസ്മയ നിനക്ക് ഇപ്പോഴെങ്കിലും സമാധാനം ലഭിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്തായാലും അത് നിനക്ക് നിന്റെ വിവാഹത്തില്‍ നിന്ന് ലഭിച്ചില്ല. നീ സ്വന്തം അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി പോയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ഇനി സമാധാനത്തോടെ നീ ഉറങ്ങൂ. ഇതായിരിക്കും സ്ത്രീധനം മൂലം ഉണ്ടാകുന്ന അവസാനത്തെ മരണം എന്ന് എനിക്ക് ആശ്വസിക്കാന്‍ സാധിക്കുമോ? നമ്മുടെ സംസ്ഥാനത്തെങ്കിലും? അതോ ഞാന്‍ ആഗ്രഹിക്കുന്നത് കൂടുതലാണോ’; അഹാന ചോദിക്കുന്നു

vismaya death
Advertisment