കൊല്ലം: കൊല്ലത്ത് ഭര്‍തൃഗ്രഹത്തില്‍ മരിച്ച വിസ്മയയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. വിസ്മയയെ കിരണ്‍കുമാറിന്റെ അമ്മയും മര്‍ദിച്ചിരുന്നതായി വിസ്മയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍. മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ചശേഷമാണ് കിരണ്‍ മര്‍ദിച്ചത്. തന്റെ വീട്ടിലായിരുന്നപ്പോഴും വിസ്മയയെ കിരണ്‍ അടിച്ചിട്ടുണ്ട്. ഫാദേഴ്സ് ഡേയ്ക്ക് മെസേജ് അയച്ചതിന് ഫോൺ തല്ലിപൊട്ടിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.
/sathyam/media/post_attachments/BXeRqko2Ec3wvNXlt4nH.jpg)
മകളുടെ മരണത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ഭർത്താവ് കിരണിനാണെന്ന് വിസ്മയയുടെ അമ്മ സജിത പറഞ്ഞു. മകള്‍ക്കു പഠിക്കാനുള്ള പണം പോലും കിരണ്‍ നല്‍കിയിരുന്നില്ല. വിസ്മയ ഫോണ്‍ ചെയ്ത് എന്നോടു പഠനത്തിനുള്ള പണം ചോദിച്ചിരുന്നു. ബന്ധുക്കളെ ഫോണ്‍ വിളിക്കാന്‍ അനുവദിക്കില്ല, കണ്ടാല്‍ ഫോണ്‍ തല്ലിപ്പൊട്ടിക്കുമെന്നും അമ്മ പറഞ്ഞു.