ഗായകനും നര്‍ത്തകി ചിത്ര വിശ്വനാഥന്റെ ഭര്‍ത്താവുമായ വിശ്വനാഥന്‍ അയ്യര്‍ മുംബൈയില്‍ അന്തരിച്ചു

New Update

publive-image

മുംബൈ: കണ്ണൂർ സ്വദേശിയും ഗായകനും, പ്രശസ്ത നർത്തകി ചിത്രവിശ്വനാഥന്റെ ഭർത്താവുമായ വിശ്വനാഥൻ അയ്യർ (54) കരൾസംബന്ധമായ അസുഖത്തെ തുടർന്ന് മീരറോഡ് ഭക്തി വേദാന്ത ഹോസ്പിറ്റലിൽ നിര്യാതനായി. മകൾ : വർഷ വിശ്വനാഥൻ.

Advertisment

വസായ് വെസ്റ്റ് അമ്പാടി റോഡ് സി കോളയിൽ മല്ലിക ഹൗസിങ് സൊസൈറ്റി ഫസ്റ്റ് ഫ്ലോർ താമസക്കാരനാണ്.കണ്ണൂരിലെ പ്രശസ്ത ഹോട്ടൽ ആയിരുന്ന കല്യാണവസന്തം ഉടമ പരേതനായ ഈശ്വരഅയ്യരുടെ പുത്രൻ ആണ്.

മൃതശരീരം നാളെ ഉച്ചക്ക് 1മണിമുതൽ 4മണിവരെ വസായ് വെസ്റ്റ് അമ്പാടി റോഡ് H കോളനിയിലെ ഗീതാഞ്ജലി ബിൽഡിംഗിലെ അഭിനയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിൽ പൊതുദർശനത്തിന് വെക്കും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അന്തിമോപചാരം അർപ്പിക്കാം. തുടർന്ന് 4മണിക്ക് വസായ് വെസ്റ്റ് ദിവാന്മാൻ ശ്‌മശാനത്തിൽ ശവസംസ്കാര ചടങ്ങുകളും നടക്കും.

Advertisment