മലയാള സിനിമ

വിവേക് മതം മാറാന്‍ നിര്‍ബന്ധിച്ചില്ല, പള്ളിയില്‍ പോകേണ്ടെന്നും പറഞ്ഞിട്ടില്ല ; ദാമ്പത്യ ജീവിതത്തില്‍ നല്ലൊരു പങ്കാളി ; ഭാര്യ സുമി

ഫിലിം ഡസ്ക്
Monday, June 21, 2021

നടനായും രാഷ്ട്രീയക്കാരനായും മലയാളികള്‍ക്ക് സുപരിചിതനാണ് വിവേക് ഗോപന്‍. പ്രണയിച്ചാണ് താരം വിവാഹിതനായത്. ഭാര്യ സുമി മേരി തോമസ്.

നാലു വര്‍ഷം പ്രണയിച്ച് ഒടുവില്‍ സുമിയെ തന്നെ താരം ജീവിത പങ്കാളിയാക്കുകയായിരുന്നു. അന്യ മതത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ എതിര്‍പ്പുണ്ടായിരുന്നുവെന്നും സുമി പറയുന്നു.

ദാമ്പത്യ ജീവിതം തുടങ്ങിയതിനെ കുറിച്ച് സുമി പറയുന്നതിങ്ങനെ

‘ഒളിച്ചോട്ടം ഒന്നുമല്ല. വിവേക് രജിസ്റ്റര്‍ മാര്യേജ് ചെയ്യാം എന്ന് പറഞ്ഞു. ആദ്യം ഞാന്‍ നോ പറഞ്ഞു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ തേക്കും എന്ന് പറയാന്‍ തുടങ്ങി. അപ്പോള്‍ പിന്നെ നമ്മള്‍ തെളിയിക്കണമല്ലോ തേക്കില്ല എന്ന്. അങ്ങനെ രജിസ്റ്റര്‍ മാര്യേജ് ചെയ്തു. അപ്പോഴൊന്നും വീട്ടില്‍ അറിഞ്ഞില്ല. ഒരു വര്ഷം കഴിഞ്ഞപ്പോള്‍ അറിഞ്ഞു. അങ്ങനെ വീട്ടില്‍ പ്രശ്‌നമായി. ഇനി ഇവിടെ നിക്കാന്‍ ആകില്ല കെട്ടി വീട്ടില്‍ നിന്നും പൊക്കോളാന്‍ വീട്ടുകാര്‍ പറഞ്ഞു. അങ്ങനെയാണ് ഔദ്യോഗികമായി പള്ളിയില്‍ വച്ച് വിവാഹം കഴിക്കുന്നത്.’സുമി പറയുന്നു.

വിവാഹത്തിന് ശേഷം വളരെ കഷ്ട്ട പെട്ടായിരുന്നു ജീവിതം മുന്നോട്ട് കൊണ്ട് പോയത്. രണ്ടായിരം രൂപയുടെ ഒരു ജോലി മാത്രമായിരുന്നു വിവേകിന് അന്ന് ഉണ്ടായിരുന്നത്. പിന്നീട് മെഡിക്കല്‍ റപ്രസന്റീവായി ജോലിയൊക്കെ ചെയ്‌തെങ്കിലും എങ്ങും എത്താനായില്ല. പിന്നീട് ആണ് സീരിയലിലും സിനിമകളിലും അവസരം ലഭിച്ചത്. വിവേക് വിവേകിന്റെ വിശ്വാസത്തിലും ഞാന്‍ എന്റെ വിശ്വാസത്തിലുമാണ് ജീവിക്കുന്നത്. ഒരിക്കല്‍ പോലും വിവേക് തന്നോട് മതം മാറണമെന്നോ പള്ളിയില്‍ പോകണ്ട എന്നോ ആവിശ്യപെട്ടിട്ടില്ല. വല്ലപ്പോഴും മാത്രമാണ് വിവേക് മുഖം കറുപ്പിച്ച് സംസാരിക്കാറുള്ളത്. ഇത്രയും നല്ലൊരു ചെക്കനെ കിട്ടിയതില്‍ ഇടയ്ക്ക് ദൈവത്തോട് താന്‍ നന്ദി പറയാറുണ്ടെന്നും’, സുമി പറയുന്നു.

×