മുംബൈ: നടി ഐശ്വര്യ റായിയെ അധിക്ഷേപിച്ച് സോഷ്യൽമീഡിയയിൽ മീം പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് നടന്‍ വിവേക് ഒബ്‌റോയി രംഗത്ത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്നും എന്നാൽ താൻ തെറ്റ് ചെയ്തതായി തോന്നില്ലെന്നും വിവേക് ഒബ്‌റോയി പറഞ്ഞു.
‘മാപ്പ് പറയുന്നതിന് തനിക്കൊരു പ്രശ്നവുമില്ല, പക്ഷെ എന്ത് തെറ്റാണ് താൻ ചെയ്തതെന്ന് പറയണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ് പറയും. എന്നാൽ തെറ്റ് ചെയ്തതായി തനിക്ക് തോന്നുന്നില്ല. ആരോ ആ മീം ട്വീറ്റ് ചെയ്തു, ഞാന്‍ അത് ആസ്വദിച്ചു’- വിവേക് പറഞ്ഞതായി വാർത്ത വിതരണ ഏജൻസിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
Haha! ???? creative! No politics here....just life ????????
— Vivek Anand Oberoi (@vivekoberoi) May 20, 2019
Credits : @pavansingh1985pic.twitter.com/1rPbbXZU8T
ബോളിവുഡ് ഒരു കാലത്ത് ആഘോഷമാക്കിയ ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള മീമാണ് ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് വിശദീകരിക്കുന്നതിനായി വിവേക് പ്രചരിപ്പിച്ചത്. സല്‍മാൻ ഖാനുമായുണ്ടായിരുന്ന ഐശ്വര്യയുടെ പ്രണയത്തെ അഭിപ്രായ സര്‍വേയായും വിവേക് ഒബ്രോയുമായുള്ള താരത്തിന്റെ പ്രണയത്തെ എക്‌സിറ്റ് പോളുമായിട്ടും അഭിഷേക് ബച്ചനെ കല്ല്യാണം കഴിച്ചത് തെരഞ്ഞെടുപ്പ് ഫലമായിട്ടുമാണ് വിവേക് പോസ്റ്റ് ചെയ്ത ട്രോളിലുള്ളത്.