വിവോ X50, X50 പ്രോ സ്മാർട്ട്ഫോണുകൾ ജൂലൈ പുറത്തിറങ്ങും

author-image
സത്യം ഡെസ്ക്
Updated On
New Update

വിവോ X50, X50 പ്രോ സ്മാർട്ട്ഫോണുകൾ ജൂലൈ 16നോ 17നോ പുറത്തിറങ്ങും. വിവോ X50 സീരീസ് സ്മാർട്ട്ഫോമുകളിൽ വിവോ എക്സ്50, വിവോ എക്സ്50 പ്രോ, വിവോ എക്സ്50 പ്രോ + എന്നീ ഡിവൈസുകളാണ് ഉൾപ്പെടുന്നത്. എന്നാൽ നിലവിൽ കമ്പനി വിവോ X50, വിവോ X50 പ്രോ മോഡലുകൾ മാത്രമാണ് വിപണിയിലെത്തിക്കുകയെന്നാണ് റിപ്പോർട്ടുകൾ.

Advertisment

വിവോ X50 ആഗോള വിപണിയിൽ ഫ്രോസ്റ്റ് ബ്ലൂ, ഗ്ലേസ് ബ്ലാക്ക് വേരിയന്റുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ വിവോ X50 പ്രോ ആൽഫ ഗ്രേ കളറിൽ മാത്രമേ ലഭ്യമാവുകയുള്ളു.

publive-image

ഹാർഡ്‌വെയറിന്റെ കാര്യത്തിൽ വിവോ X50, X50 പ്രോ സ്മാർട്ട്ഫോണുകൾ ഏറെക്കുറെ സമാനമായ സവിശേഷതകളോടെയാണ് പുറത്തിറങ്ങുക. ഇരു ഫോണുകളും 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.56 ഇഞ്ച് അമോലെഡ് ഫുൾ എച്ച്ഡി+ ഡിസ്പ്ലേയുമായിട്ടാണ് വരുന്നത്. രണ്ട് ഹാൻഡ്‌സെറ്റുകൾക്കും സ്‌നാപ്ഡ്രാഗൺ 765 ജി ചിപ്‌സെറ്റാണ് ഉള്ളത്.

ഇതിനൊപ്പം 8 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും നൽകിയിട്ടുണ്ട്. കസ്റ്റം ഫൺടച്ച് ഒ.എസ് സ്‌കിൻ ഉള്ള ആൻഡ്രോയിഡ് 10 ഒ.എസാണ് നൽകിയിട്ടുള്ളത്.

ബാറ്ററി ശേഷിയുടെ കാര്യത്തിൽ വിവോ X50 മോഡലും പ്രോ മോഡലും തമ്മിൽ ചെറിയ വ്യത്യാസമുണ്ട് വിവോ X50ന് 4,200 എംഎഎച്ച് ബാറ്ററിയും എക്സ് 50 പ്രോയ്ക്ക് അല്പം വലിയ 4,315 എംഎഎച്ച് ബാറ്ററിയുമാണ് കമ്പനി നൽകിയിട്ടുള്ളത്.

all news vivo x50 pro vivo x50 vivo mobiles tec news
Advertisment