വിവ പോയാലും പ്രശ്‌നമില്ല; ചെറിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ മറികടക്കാനുള്ള ശേഷി ബിസിസിഐക്ക് ഉണ്ടെന്ന് സൗരവ് ഗാംഗുലി; മുന്നോട്ടുപോകാന്‍ പ്ലാന്‍ ബി ഉണ്ടെന്നും ബിസിസിഐ പ്രസിഡന്റ്‌

സ്പോര്‍ട്സ് ഡസ്ക്
Sunday, August 9, 2020

മുംബൈ: ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് കമ്പനിയായ വിവോ പിന്മാറുന്നത് മൂലം ബിസിസിഐയ്ക്ക് കനത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന പ്രചാരണം തള്ളി പ്രസിഡന്റ് സൗരവ് ഗാംഗുലി.

സ്ഥിരം പാതയില്‍ നിന്നുള്ള നേരിയ വ്യതിയാനം മാത്രമാണിതെന്നും ചെറിയ പ്രശ്‌നങ്ങള്‍ മറികടക്കാനുള്ള ശേഷി ബിസിസിഐയ്ക്ക് ഉണ്ടെന്നും ഗാംഗുലി പറഞ്ഞു. കരുത്തുറ്റ പ്രസ്ഥാനമാണ് ബിസിസിഐ. പ്രതിസന്ധിഘട്ടങ്ങളില്‍ മുന്നോട്ടുപോകാന്‍ പ്ലാന്‍ ബി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

×