മോസ്‌കോ: യുക്രെയ്നിലെ ഡോണ്‍ബാസില്‍ സൈനികനടപടിക്ക് റഷ്യന്‍ പ്രസിഡന്റ് ഉത്തരവിട്ടു. സൈനിക നടപടി അനിവാര്യമെന്ന് പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. നാറ്റോ വിപുലീകരണത്തിന് യുക്രെയ്‍നെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ല.
/sathyam/media/post_attachments/7W4Z4srK5ouT6SurWHe2.jpg)
ബാഹ്യശക്തികള്‍ ഇടപെടരുത്. റഷ്യന്‍ നീക്കത്തിനുനേരെ വിദേശശക്തികള്‍ ഇടപെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. സ്വയംപ്രതിരോധത്തിനും ഭീഷണികള്‍ നേരിടാനുമാണ് റഷ്യന്‍ നീക്കമെന്നും പുടിന്‍ വ്യക്തമാക്കി.
പ്രതിരോധത്തിന് മുതിരരുതെന്ന്് യുക്രെയ്ന്‍ സൈന്യത്തിന് പുടിൻ മുന്നറിയിപ്പ് നൽകി. ആയുധം താഴെവച്ച് പിന്തിരിയണമെന്ന് യുക്രെയ്ന്‍ സൈന്യത്തോട് പുടിന്‍ ആവശ്യപ്പെട്ടു.