കാട്ടാനകളെ പ്രകോപിപ്പിച്ച്‌ വീഡിയോ: വ്‌ളോഗര്‍ അമല അനു ഒളിവില്‍; അറസ്റ്റ് ചെയ്യാന്‍ നീക്കം

New Update

publive-image

കൊല്ലം: മാമ്ബഴത്തറ വനത്തില്‍ അതിക്രമിച്ചു കയറി കാട്ടാനാകളെ പ്രകോപിപ്പിച്ചു വീഡിയോ ചിത്രീകരിച്ച വ്‌ളോഗര്‍ അമല അനുവിനെ സൈബര്‍ സെല്ലിന്‍റെ കൂടി സഹായത്തോടെ അറസ്റ്റ് ചെയ്യാന്‍ നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും എത്താത്തതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണ ഉദ്യോഗസ്ഥന്‍ പുനലൂര്‍ വനം കോടതിയില്‍ വിശദറിപ്പോര്‍ട്ട് നല്‍കി. മാമ്ബഴത്തറ റിസര്‍വ് വനത്തില്‍ ഹെലിക്യാം ഉപയോഗിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്ക് വ്‌ലോഗര്‍ക്കെതിരെ കേസെടുത്തിരുന്നു.

Advertisment

കിളിമാനൂര്‍ സ്വദേശി അമല അനു ഒളിവിലെന്നാണ് വനം വകുപ്പ് പറയുന്നത്. എട്ട് മാസം മുമ്ബാണ് അമല അനു വിവാദ വീഡിയോ തന്റെ യൂടൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിരുന്നത്. അമല സാഹസികമായി കാട്ടിലേക്ക് കയറുന്നതും കലിപൂണ്ട കാട്ടാന അമലയെ ഓടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ അന്ന് അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ ചില ട്രോള്‍ ഗ്രൂപ്പുകളിലും ഓണ്‍ലൈന്‍ പേജുകളിലുമായി വൈറലായി.

തുടര്‍ന്ന് വനം വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടതോടെ വീഡിയോ പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ചുകയറിയതിനും ആനയെ പ്രകോപിപ്പിച്ചതിനും വന്യജീവി സംരക്ഷണനിയമപ്രകാരം എട്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളും കൂട്ടത്തിലുണ്ട്. കേസെടുത്തെന്നറിഞ്ഞതോടെ അമല തന്റെ പേജില്‍ നിന്നും വീഡിയോ നീക്കം ചെയ്തു

Advertisment