കേരളം

വി എം സുധീരന്‍ ഒരു നിലപാട് എടുത്താല്‍ അതില്‍ ഉറച്ചുനില്‍ക്കും. അദ്ദേഹത്തെ മാറ്റിയെടുക്കാന്‍ അത്ര എളുപ്പമല്ല; അദ്ദേഹം എടുത്ത തീരുമാനത്തില്‍ നിന്ന് മാറ്റാന്‍ പത്ത് സതീശന്‍മാര്‍ വിചാരിച്ചാലും നടക്കില്ല; വി ഡി സതീശന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, September 26, 2021

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ച തീരുമാനം വി എം സുധീരന്‍ പിന്‍വലിക്കില്ലെന്ന സൂചന നല്‍കി വി ഡി സതീശന്‍. സുധീരനുമായി ചര്‍ച്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി എം സുധീരന്‍ ഒരു നിലപാട് എടുത്താല്‍ അതില്‍ ഉറച്ചുനില്‍ക്കും. അദ്ദേഹത്തെ മാറ്റിയെടുക്കാന്‍ അത്ര എളുപ്പമല്ല. രാജി പിന്‍വലിക്കാന്‍ വേണ്ടി നിര്‍ബന്ധിക്കാന്‍ പോയതല്ല. കാര്യങ്ങള്‍ അറിയിക്കുന്നതില്‍ തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അദ്ദേഹത്തോട് പറഞ്ഞു. കാര്യങ്ങള്‍ വിശദീകരിക്കുക എന്നത് തന്റെ ചുമതലയാണെന്നും സതീശന്‍ പറഞ്ഞു.

സംഘടനാപരമായ കാര്യങ്ങള്‍ സംസാരിച്ചു. അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുത്തത് എന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം എടുത്ത തീരുമാനത്തില്‍ നിന്ന് മാറ്റാന്‍ പത്ത് സതീശന്‍മാര്‍ വിചാരിച്ചാലും നടക്കില്ല എന്നും സതീശന്‍ പറഞ്ഞു.

 

×