42 കോടി രൂപയുടെ നഷ്ടം മാത്രമല്ല, സർക്കാർ നിർമ്മാണ പ്രവർത്തനങ്ങളുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുന്ന തലത്തിലേക്കാണ് പാലാരിവട്ടം പാലത്തിന്‍റെ നിര്‍മ്മാണത്തിലെ അഴിമതി എത്തിച്ചത് ;  സർക്കാരിന് വന്ന നഷ്ടം ഉത്തരവാദികളായവരിൽനിന്നും ഇടാക്കിയേ മതിയാകൂ  , ഒരാളെ പോലും വെറുതെ വിടരുതെന്ന് വിഎം സുധീരൻ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്‍റെ ഈ അവസ്ഥയ്ക്ക് ഇടവരുത്തിയ മുഴുവൻ പേരെയും നിയമത്തിന്‍റെ പിടിയിൽ കൊണ്ടുവരണമെന്ന് വിഎം സുധീരന്‍ . ഇക്കാര്യത്തിൽ ഒരാളെ പോലും വിട്ടു പോകരുതെന്നു  സുധീരൻ ആവശ്യപ്പെട്ടു.

Advertisment

publive-image

പാലം പൊളിച്ച് പണിയാൻ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയെ സുധീരൻ സ്വാഗതം ചെയ്തു. സര്‍ക്കാര്‍ തീരുമാനം ഉചിതമായ നടപടിയാണ്. 42 കോടി രൂപയുടെ നഷ്ടം മാത്രമല്ല, സർക്കാർ നിർമ്മാണ പ്രവർത്തനങ്ങളുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുന്ന തലത്തിലേക്കാണ് പാലാരിവട്ടം പാലത്തിന്‍റെ നിര്‍മ്മാണത്തിലെ അഴിമതി എത്തിച്ചത്. സർക്കാരിന് വന്ന നഷ്ടം ഉത്തരവാദികളായവരിൽനിന്നും ഇടാക്കിയേ മതിയാകൂ എന്നും വിഎം സുധീരൻ പറഞ്ഞു.

സർക്കാർതലത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിലെ വൻ അഴിമതി അവസാനിപ്പിക്കുന്നതിന്‍റെ നല്ല തുടക്കമാകട്ടെ പാലാരിവട്ടം പാലത്തിന്‍റെ നിര്‍മ്മാണ അഴിമതിക്കെതിരെ സ്വീകരിക്കന്ന നടപടികൾ. ഇതുവഴി സർക്കാർ നിർമാണ പ്രവർത്തനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ കഴിയണെന്നും വിഎം സുധീരൻ ആവശ്യപ്പെട്ടു

Advertisment