മദ്യവില്‍പന ആരംഭിച്ചതോടെ ഉണ്ടായിരിക്കുന്നത് അത്യന്തം ആപല്‍ക്കരവും അരക്ഷിതവുമായ അവസ്ഥ; സംസ്ഥാനത്തെ മദ്യശാലകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുമായി വി.എം. സുധീരന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, May 31, 2020

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്റെ കത്ത്. മദ്യശാലകള്‍ തുറന്നതിന് പിന്നാലെ അക്രമസംഭവങ്ങള്‍ വര്‍ധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്യശാലകള്‍ അടയ്ക്കണമെന്ന് വിഎം സുധീരന്‍ ആവശ്യപ്പെട്ടത്.

മദ്യവില്‍പന ആരംഭിച്ചതോടെ അത്യന്തം ആപല്‍ക്കരവും അരക്ഷിതവുമായ അവസ്ഥയാണുണ്ടായത്. കഴിഞ്ഞ 28 മണിക്കൂറിനിടയില്‍ മാത്രം മദ്യലഹരിയില്‍ നാല് കൊലപാതകങ്ങള്‍ നടന്നു. മദ്യലഭ്യതയ്ക്ക് കളമൊരുക്കിയ സര്‍ക്കാര്‍ തന്നെയാണ് ഈ കൊലപാതകങ്ങളുടെ ഉത്തരവാദിയെന്ന് സുധീരന്‍ ആരോപിച്ചു.

മദ്യശാലകള്‍ അടച്ചിട്ടകാലത്ത് തികച്ചും സമാധാനപരമായിരുന്ന സാമൂഹിക അന്തരീഷം തകര്‍ത്ത് കേരളത്തെ അരാജകമായ അവസ്ഥയിലേക്ക് എത്തിച്ച സര്‍ക്കാര്‍ ഇനിയെങ്കിലും തെറ്റ് തിരുത്തണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.

×