മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോട്ടയം ഡി സി സി സെക്രട്ടറിയുമായ വി.എം.പോൾ അന്തരിച്ചു

ന്യൂസ് ബ്യൂറോ, കോട്ടയം
Tuesday, January 14, 2020

കോട്ടയം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോട്ടയം ഡി സി സി സെക്രട്ടറിയുമായ വി.എം.പോൾ അന്തരിച്ചു. സംസ്കാരം പിന്നീട്.

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്, കടുത്തുരുത്തി ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിഎം പോളിന്റെ നിര്യാണത്തില്‍ കോട്ടയം ഡി സി സി അനുശോചിച്ചു

×