തിരുവനന്തപുരം: നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ സഹകരണ മന്ത്രി വി എന്‍ വാസവന് ദേഹാസ്വാസ്ഥ്യം. രക്ത സമ്മര്‍ദം കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യമുണ്ടാകാന്‍ കാരണം.
/sathyam/media/post_attachments/IsMjZLCgUm6pSKTnZSJF.jpg)
അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രാവിലെ നിയമസഭ സമ്മേളനത്തിന് ശേഷം ഔദ്യോഗിക വസതിയിലേക്ക് പോകും വഴിയാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്.