വോയ്സ് കുവൈത്ത് ഫിന്റാസ് യൂനിറ്റ് കേരളപ്പിറവി ആഘോഷിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത് സിറ്റി : വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ ( വോയ്സ് കുവൈത്ത് ) ഫിന്റാസ് യൂനിറ്റ് കേരളപ്പിറവി ആഘോഷിക്കുന്നു .

Advertisment

നവംബർ 1 വെള്ളിയാഴ്ച വൈകിട്ട് 5 മണിമുതൽ അബുഹലീഫ സെവൻ സ്റ്റാർസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനം എന്റയർ സൊലൂഷൻസ് ജനറൽ ട്രേഡിങ് & കോൺട്രാക്ടിങ്ങ് കമ്പനി പ്രൊജക്ട് മാനേജർ പി.എം.നായർ ഉദ്ഘാടനം ചെയ്യും .

തുടർന്ന് വോയ്സ് കുവൈത്ത് അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിര,സിനിമാറ്റിക് ഡാൻസ്, നാടൻപാട്ട്, ഗാനമേള തുടങ്ങിയ വിവിധയിനം കലാപരിപാടികൾ ഉണ്ടായിരിക്കും.

kuwait
Advertisment