ജോസ് കെ മാണിക്ക് വോട്ട് ചെയ്യില്ലെന്ന് സിപിഎം സഖാക്കള്‍ തമ്മില്‍ സംസാരിക്കുന്നതെന്ന പേരില്‍ പുറത്തുവിട്ട ശബ്ദരേഖയിലെ ശബ്ദം മാണി സി കാപ്പന്‍റെ പാര്‍ട്ടിയുടെ പൂവരണിക്കാരനായ നേതാവിന്‍റെ ശബ്ദമെന്ന് ആരോപണം - ഇടതുപക്ഷം പരാതി നല്‍കി !

New Update

publive-image

Advertisment

പാലാ: ആളും പേരും പറയാതെ ജോസ് കെ മാണിക്ക് വോട്ട് ചെയ്യില്ലെന്ന് പറഞ്ഞ് സഖാക്കള്‍ തമ്മിലുള്ള സംസാരമെന്ന പേരില്‍ വാട്ട്സാപ്പില്‍ പ്രചരിക്കുന്ന ടെലഫോണ്‍ ശബ്ദരേഖ മാണി സി കാപ്പന്‍റെ പാര്‍ട്ടിയുടെ ജില്ലാ നേതാവിന്‍റെ ശബ്ദത്തില്‍ വ്യാജമായി സൃഷ്ടിച്ചതെന്ന് കാണിച്ച് എല്‍ഡിഎഫ് പരാതി നല്‍കി. പൂവരണി സ്വദേശിയായ എന്‍സികെ നേതാവും സുഹൃത്തും കാപ്പന്‍റെ പിആര്‍ കമ്പനിയുടെ പ്ലാനിംങ്ങ് പ്രകാരം സഖാക്കള്‍ തമ്മിലുള്ള സംസാരം എന്ന പേരില്‍ പുറത്തുവിട്ട ഓഡിയോ സന്ദേശമാണ് വിവാദമായത്.

ഓഡിയോ സന്ദേശത്തില്‍ പുതുതായി എല്‍ഡിഎഫില്‍ വന്ന പാര്‍ട്ടിക്കും അവരുടെ സ്ഥാനാര്‍ഥിക്കും വോട്ട് ചെയ്യില്ലെന്നും മാണി സി കാപ്പന്‍ വലിയ മനുഷ്യനാണെന്നും നന്മമരമാണെന്നുമൊക്കെയാണ് പറഞ്ഞു വയ്ക്കുന്നത്. സംസാരത്തിലൊരിടത്തും സഖാക്കള്‍ പരസ്പരം പേര് പറയുന്നില്ല. പാര്‍ട്ടി മീറ്റിംഗില്‍ പങ്കെടുത്തപ്പോള്‍ മറ്റേ സഖാവ് അങ്ങനെ പറഞ്ഞെന്നും വേറൊരു സഖാവ് ഇങ്ങനെ പറഞ്ഞെന്നുമൊക്കെയുള്ള രീതിയിലുള്ള ആരുടെയും പേര് പറയാതെയുള്ള സംസാരം സംശയം ഉയര്‍ത്തുന്നതാണ്.

ഇത് പാര്‍ട്ടി അണികള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്നതിനുള്ള ഉദ്ദേശത്തോടുകൂടി വ്യാജമായി സൃഷ്ടിച്ചതാണെന്നും ശബ്ദ സന്ദേശത്തിലെ  ശബ്ദം പൂവരണിക്കാരനായ എന്‍സികെ നേതാവിന്‍റേതാണോ എന്ന് പരിശോധിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.

സന്ദേശത്തിലെ ശബ്ദത്തിന്‍റെ ഉടമയെ നാട്ടുകാര്‍ കണ്ടെത്തിയതോടെയാണ് ശബ്ദരേഖയിലെ കള്ളി പുറത്തായത്. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത് അവസാനിിപ്പിക്കണമെന്ന് യുഡിഎഫ് നേതാക്കളും സ്ഥാനാര്‍ഥിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

pala news
Advertisment