റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയ ശക്തിയേറിയ ഭൂകമ്പത്തില്‍ അഫ്ഗാനില്‍ പൊലിഞ്ഞത് 3000ത്തോളം ജീവനുകള്‍; ആഹാരസാധനങ്ങൾ, വസ്ത്രം, ടെന്റുകൾ, കുടിവെള്ളം, മരുന്ന് ഇവയാണ് അത്യാവശ്യമായി അവിടേക്ക് എത്തേണ്ടത്; ഇസ്രായേൽ - ഹമാസ് യുദ്ധത്തിൽ എല്ലാവരും മറന്ന അഫ്‌ഗാൻ ഭൂകമ്പത്തെ കുറിച്ച്‌...

New Update
afgan earthquake

പടിഞ്ഞാറൻ അഫ്ഗാൻ ഗ്രാമങ്ങളിൽ വലിയ നാശനഷ്ടം വിതച്ച ശക്തിയേറിയ ഭൂകമ്പത്തില്‍ ഇതുവരെ 3000 ആളുകളാണ് കൊല്ലപ്പെട്ടത്. 3250 വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നു. ഇസ്രായേൽ - ഹമാസ് യുദ്ധത്തിൽ എല്ലാവരും മറന്ന അഫ്‌ഗാൻ ഭൂകമ്പം

Advertisment

afgan earthquake-2

afgan earthquake-6

റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയ ശക്തിയേറിയ ഭൂകമ്പം പടിഞ്ഞാറൻ അഫ്ഗാൻ ഗ്രാമങ്ങളിൽ വലിയ നാശനഷ്ടമാണ് വിതച്ചത്. ഹെറാത്ത് ടൗണിൽ നിന്നും 40 കിലോമീറ്റർ അകലെയായിരുന്നു പ്രഭവകേന്ദ്രം. 6 തുടർചലനങ്ങൾ കൂടുതൽ ആഘാതമായി മാറപ്പെട്ടു.

afgan earthquake-3

ഇതുവരെ 3000 ആളുകളാണ് കൊല്ലപ്പെട്ടത്. 3250 വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നു. 10000 ത്തിലധികം ആളുകളാണ് പരുക്കേറ്റു കഴിയുന്നത്.

afgan earthquake-4

ഇതുവരെ യുനിസെഫ് മാത്രമാണ് സഹായവുമായി എത്തിയിട്ടുള്ളത്. ഇന്ത്യ മെഡിക്കൽ ടീമിനെ അയക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

afgan earthquake-5

ആഹാരസാധനങ്ങൾ, വസ്ത്രം, ടെന്റുകൾ, കുടിവെള്ളം, മരുന്നുകൾ ഇവയാണ് അത്യാവശ്യമായി അവിടേക്ക് എത്തേണ്ടത്. രാജ്യം പ്രതിദിനം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുമ്പോൾ സാമ്പത്തിക ബാധ്യതയിൽ നട്ടം തിരിയുന്ന താലിബാൻ ഭരണകൂടത്തിനുമുന്നിൽ ഇത്തരം അപ്രതീക്ഷിത വിപത്തുകളിൽനിന്നും കരകയറാൻ വിദേശസഹായം തേടുകയല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ല.

Advertisment